കൊറോണ വൈറസ് വ്യാപനം ശക്തമായപ്പോള്‍ നാം പാവം കൊതുകിനെ മറന്ന മട്ടാണ്. കൊതുകിനെ ഓര്‍മിക്കാനും ഒരു ദിവസമുണ്ട്. ഇന്നാണത്. ഏല്ലാവര്‍ഷവും ആഗസ്റ്റ് 20 നാണ് ലോക കൊതുക് ദിനമായി ആചരിക്കുന്നത്. മലേറിയ പരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നത് എന്ന് കണ്ടത്തിയത് 1897 ആഗസ്റ്റ് 20 നായിരുന്നു. ഇന്ത്യയില്‍ സേവനം അനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സര് റൊണാള്‍ഡ് റോസായിരുന്നു ഈ കണ്ടെത്തലിന് പിന്നില്‍.
പെണ്കൊതുകിന് പുറമെ 3500 ലേറെ ഇനം കൊതുകുകളാണ് ഉള്ളത്. മനുഷ്യന്റെ ഉറക്കം കെടുത്തുന്ന, ഡങ്കിപ്പനിക്കും മലേറിയയ്ക്കും കാരണമാകുന്ന കൊതുകിനെ പുകച്ചു പുറത്തുചാടിക്കാന്‍ പതിനെട്ടടവും പയറ്റുന്നവരാണ് നമ്മള്. ഇതേ കൊതുകുതന്നെ പ്രധാന ഭക്ഷ്യ-ധാന്യ വിളകളുടെ പരാഗണത്തിനും അത്യന്താപേക്ഷിതവുമാണ്. ഓര്‍ക്കിഡുകളുടെ പരാഗണത്തിന് മോസ്ക്വിറ്റോ മസ്റ്റാണ്. കാര്യം ഇതൊക്കെയാണെങ്കിലും കൊതുക് നിര്‍മാര്‍ജ്ജനം എന്നത് എല്ലാക്കാലത്തും ഒരു തലവേദനയാണ്. കൊറോണ വൈറസ് ഭീതിയില്‍ കൊതുകിനെ മറന്നുപോകരുത്. കൊതുക് പരത്തുന്ന മാരക രോഗങ്ങളേയും. ചെവിയോരത്ത് മൂളിപ്പാട്ടുമായെത്തുമ്പോള് മറന്നുപോകാന്‍ യാതൊരു സാധ്യതയും ഇല്ലെങ്കിലും ഒന്ന് ഓര്‍മ്മിപ്പിച്ചുവെന്നേയുള്ളൂ കൊതുകുകള്‍ക്കും ഒരു ദിനമുണ്ടെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: