മാഡ്രിഡ്: ബാഴ്സലോണ വിടുന്നതുമായി ബന്ധപ്പെട്ട് ലയണല്‍ മെസി ടീമിലെ ആരെയും സമീപിച്ചിട്ടില്ലെന്ന് ക്ലബ് അധികൃതര്‍. ക്യാമ്പ്നൗവില്‍ തിങ്കളാഴ്ച നടന്ന യോഗത്തിന് ശേഷമാണ് ക്ലബ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് നേരിട്ട കനത്ത തോല്‍വിയും, ടീമില്‍ മെസിയുടെ വിയോജിപ്പും ചര്‍ച്ചയായെന്നാണ് സൂചന. നേരത്തെ ക്ലബ് വിടുന്ന തരത്തില്‍ മെസി സംസാരിച്ചെന്ന് മുന്‍ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെസി ടീമില്‍ തുടരുമെന്നോ ക്ലബ്ബുമായി സംസാരിച്ചെന്നോയുള്ള കാര്യങ്ങളില്‍ സ്ഥിരീകരണമായിട്ടില്ല. ടീമില്‍ അഴിച്ചുപണി ആവശ്യമാണെന്ന തരത്തില്‍ പ്രതിരോധ താരം ജെറാര്‍ഡ് പിക്വെ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: