ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി രണ്ടാം സ്ഥാനം നിലനിര്‍ത്തി. 886 പോയിന്റോടെയാണ് കോഹ്ലി രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. 766 പോയിന്റോടെ ചേതേശ്വര്‍ പൂജാരയും 726 പോയിന്റോടെ അജിങ്ക്യ രഹാനെയും എട്ടും പത്തും സ്ഥാനങ്ങളില്‍ വീതമുണ്ട്. ഓസട്രേലിയന് താരം സ്റ്റീവ് സ്മിത്താണ് ഒന്നാമത്.
ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: