തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തിയ അയോദ്ധ്യയിലെ രാമക്ഷേത്രം വിശ്വപ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായി വിദൂരമല്ലാത്ത ഭാവിയില്‍ ഉയരുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രാമക്ഷേത്രം ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ്. ഭാവി ഭാരതത്തിന്റെ ശ്രേയസ്സിന് ക്ഷേത്രം കാരണമാകുമെന്നും എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലൂടെ അദേഹം വ്യക്തമാക്കി.
1947 ആഗസ്റ്റ് 15 ഇന്ത്യന്‍ ദേശീയതയില്‍ എത്ര മഹനീയമാണോ അത്രതന്നെ സുപ്രധാനമായൊരു ദിനമായിരുന്നു അയോദ്ധ്യ ശിലാന്യാസം നടന്ന 2020 ആഗസ്റ്റ് അഞ്ച്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം ശ്രീനാരായണ ഗുരു ലോകത്തിന് സംഭാവന ചെയ്തിട്ട് 100 വര്‍ഷങ്ങള്‍ തികയുന്ന 2020 ല്‍ ആ സന്ദേശം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ സര്‍വ്വരും ജാതിഭേദമന്യേ ശിലാന്യാസത്തില്‍ ഒത്തുകൂടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാമക്ഷേത്രം ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണെന്നും നാനാത്വത്തില്‍ ഏകത്വം എന്ന വിശ്വമാനവിക സന്ദേശത്തിന്റെ ശ്രീകോവില്‍ ആണ് രാമക്ഷേത്രം. ഭഗവാന് ശ്രീരാമചന്ദ്രന്റെ നയവും നടപടികളുമാണ് നിരവധി വര്‍ഷങ്ങളായി ഭാരതത്തെ വിജയകരമായി നയിച്ചുകൊണ്ടിരിക്കുന്നതെന്നും വെള്ളാപ്പള്ളി ലേഖനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: