തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കുള്ള പരീക്ഷാ രീതിയില്‍ വലി. പരിഷ്ക്കരണവുമായി പബ്ലിക് സര്‍വീസ് കമ്മീഷന്. നിയമനങ്ങള്‍ക്ക് മുമ്പ് ഇനി രണ്ടു പരീക്ഷകള്‍ നടപ്പാക്കും.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഈ പരീക്ഷകള്‍ പ്രകാരമായിരിക്കും യോഗ്യത നിശ്ചയിക്കപ്പെടുക.
ആദ്യഘട്ടത്തില്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തും.അതില്‍ വിജയിക്കുന്നവര്‍ മാത്രം അന്തിമ പരീക്ഷയെഴുതുമെന്ന് പി.എസ്.സി ചെയര്മാന് എം.കെ സക്കീര്‍ മാധ്യമങ്ങളോട് വ്യെക്തമാക്കി. നിലവില്‍ ഭൂരിഭാഗം നിയമനങ്ങള്‍ക്കും ഒരു പരീക്ഷ മാത്രമാണ് നടത്തുന്നത്. ഇത് രണ്ടു ഘട്ടങ്ങളിലായി നടത്താനാണ് പുതിയ ഭേദഗതി അനുശാസിക്കുന്നത്.സ്ക്രീനിംഗ് ടെസ്റ്റിലൂടെ യോഗ്യരായ ഉദ്യോഗാര്‍ഥികളെ എളുപ്പം കണ്ടെത്താന്‍ സാധിക്കുമെന്നതിനാലാണ് പരിഷ്കരണമെന്ന് ചെയര്മാന് വ്യക്തമാക്കി.
അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക. പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവര്‍ മികവുള്ളവരാകുമെന്നും കഴിവുള്ളവര്‍ നിയമനത്തിന് യോഗ്യത നേടുമെന്നും പി.എസ്.സി ചെയര്മാന് പറഞ്ഞു. പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. സ്ക്രീനിങ് ടെസ്റ്റിലെ മാര്‍ക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല. മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നും സക്കീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: