ബെയ്ജിങ്: കമ്യൂണിസ്റ്റ് ചൈനയില്‍ മുസ്ലിം പള്ളി ഇടിച്ചു തകര്‍ത്ത ശേഷം പൊതുശൗചാലയം പണിതു. ഉയ്ഘര്‍ മുസ്ലിം വിഭാഗത്തിന്റെ പുരാതനമായ ഉയ്ഘര്‍ ജമാ മസ്ജിദ് ആണ് ദിവസങ്ങള്‍ക്കു മുന്‍പ് അധികൃതര്‍ ഇടിച്ചു നിരത്തിയത്. എന്നാല്‍, ഏവരേയും ഞെട്ടിച്ചുകൊണ്ട് പള്ളി നിന്നിടത്തു യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുശൗചാലയം പണിയുകയാണ് ചൈനീസ് സര്‍ക്കാര്‍ ചെയ്തത്. സിന്‍ജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലെ പള്ളിയാണ് പൊളിച്ചത്. വര്‍ഷങ്ങളായി ചൈനയില്‍ മുസ്ലിം വിഭാഗത്തിനു നേരേ വ്യാപമായ അതിക്രമം അരങ്ങേറുകയാണ്. ഉയ്ഘര്‍ മുസ്ലിങ്ങളുടെ മനോബലം തകര്‍ക്കാനും അതുവഴി മുസ്ലിം വിശ്വാസത്തില്‍ നിന്ന് പിന്‍മാറ്റാനുമാണ് ഇത്തരത്തിലുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്.
പള്ളി ഇടിച്ചു പൊളിക്കും ചൈനീസ് അധികാരികളുും പട്ടാളവും എത്തി മിനാരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊടി നാട്ടിയിരുന്നു. കൂടാതെ പള്ളിയുടെ മുന്‍ വശത്ത് പ്രാദേശിക ഭാഷയില്‍ ‘ രാജ്യത്തെ സ്‌നേഹിക്കുക, പാര്‍ട്ടിയെ സ്‌നേഹിക്കുക ‘ എന്നെഴുതിയ വലിയൊരു ബോര്‍ഡും സ്ഥാപിച്ചു. തുടര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടശേഷമാണ് മസ്ജിദ് ഇടിച്ചു പൊളിച്ചത്. ഷി ജിന്‍പിങ്ങിന്റെ ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 2016 -ല്‍ തുടങ്ങിയ ‘മോസ്‌ക് റെക്റ്റിഫിക്കേഷന്‍’ നയത്തിന്റെ ഭാഗമാണ് നടപടി. 2017 മുതല്‍ തന്നെ പ്രദേശവാസികളായ ഏകദേശം പതിനെട്ടു ലക്ഷത്തോളം മുസ്ലിം യുവാക്കളെ റീ-എജുക്കേഷന്‍ ക്യാമ്പുകളില്‍ നിര്‍ബന്ധിച്ച് താമസിപ്പിക്കുകയും കൊടിയ പീഡനത്തിലൂടെ ഇസ്ലാമില്‍ നിന്ന് പിന്‍മാറാനുള്ള ശ്രമം നടത്തുകയുമാണ്.
ഇതേ പ്രദേശത്ത് ഇടിച്ചു പൊളിക്കപ്പെടുന്ന മൂന്നാമത്തെ മുസ്ലിം പള്ളിയാണിത്. ഇതിനു മുമ്പ് ഒരു പള്ളി പൊളിച്ചിടത്ത് ഇസ്ലാമില്‍ വിലക്കപ്പെട്ട സാധനങ്ങളായ മദ്യവും സിഗരറ്റുമൊക്കെ വില്‍ക്കുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ആണ് ഭരണാധികാരികള്‍ ആരംഭിച്ചത്. മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്താനും ആത്മാഭിമാനം മുറിപ്പെടുത്താനും ലക്ഷ്യമിട്ടു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്ന നടപടിയാണ് ഇവയെന്ന് ഉയ്ഘര്‍ സമൂഹം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: