തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് പോലീസിന്റെ ബസ് കത്തിച്ച സംഭവത്തില്‍ അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടെ അറസ്റ്റ് വാറണ്ട്. അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ മ്യൂസിയം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് മജിസ്ട്രേട്ട് എ. അനീസ ഉത്തരവിട്ടു.
കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായ ചിറയിന്‍കീഴ് സ്വദേശി അവിനാശ്, സുധീര്‍, ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി മനോജ്, ഉണ്ണി, വിനീഷ് എന്നിവരെ അറസ്റ്റ് ചെയ്യാനാണുത്തരവ്. കൂട്ടു പ്രതികളായ ആറാം പ്രതി സഞ്ജയ് വര്‍മ്മ, ഏഴാം പ്രതി ജോണ്‍ എന്നിവര്‍ സെപ്റ്റംബര്‍ 20 ന് കോടതിയില്‍ ഹാജരാകാനും കോടതി അന്ത്യശാസനം നല്കി.
2015 മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിയമസഭയില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരപ്പിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് തലസ്ഥാന നഗരിയില്‍ ഡിവൈഎഫ്ഐ സിപിഎമ്മുകാര്‍ വ്യാപക അക്രമം നടത്തിയത്. സിപിഎമ്മുകാര്‍ പോലീസിന് നേര്‍ക്ക് കല്ലെറിയുകയും പോലീസ് ബസും മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പിന്റെ ബൊലേറോ ജീപ്പും തീവച്ചു നശിപ്പിച്ചു. അക്രമത്തില്‍ 30 ഓളം പോലീസുകാര്‍ക്ക് പരിക്ക് പറ്റി. ഡിസിപി അജിതാ ബീഗത്തിന് കലാപകാരികളുടെ സ്ഫടിക കുപ്പി കൊണ്ടുള്ള ഏറില്‍ പരിക്കേറ്റു. മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷീന്‍ തറയിലിനെ കൊടിമരക്കമ്പുകളും കല്ലുകളും കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: