തിരുവല്ല: കോവിഡ് ഭീതിക്കിടെ ചെങ്ങന്നൂരിലെ തിരുവൻവണ്ടൂരിൽ നേരിയ ഭൂചലനം. നാട്ടുകാർ പരിഭ്രാന്തരായി. ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ആങ്ങായിൽ ഭാഗത്താണ് ഭൂചലനം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ ഉഗ്രശബ്ദം ഉണ്ടായതോടെ വീടുകളിലുള്ളവർ പുറത്തേക്കിറങ്ങിയോടി.
ഒന്നരമിനിറ്റോളം പ്രകമ്പനം നീണ്ടുനിന്നു. തിരുവല്ല നഗരത്തിലും പ്രകമ്പനം അനുഭവപ്പെട്ടു. തിരുവൻവണ്ടൂരിൽ നിരവധി വീടുകളുടെ ചുവരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ആളപായമില്ല. റവന്യു അധികൃതരും, പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പരിശോധനയിലൂടെ മാത്രമേ അറിയുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: