നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്നും പണം സ്ഥിരമായി മോഷ്ടിക്കുന്ന യുവാവിനെ ആശുപത്രി സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി നെടുമങ്ങാട് പോലീസില്‍ ഏല്‍പ്പിച്ചു. പാലോട് പെരിങ്ങമ്മല കരിമന്‍കോട് ചിത്തന്ചിറ മാടന് തമ്പുരാന് ക്ഷേത്രത്തിന് സമീപം സന്ധ്യാ കോട്ടേജില്‍ ധനേഷ് ഗോപി (38) ആണ് പിടിയിലായത്.
വാഹനങ്ങളിലെ ഡാഷ് ബോക്സ് കുത്തി തുറന്നു മോഷണം നടത്തിവരികയായിരുന്നു പ്രതി. കഴിഞ്ഞ കുറച്ചുനാളായി ആശുപത്രി കേന്ദ്രീകരിച്ച് ഇയാള്‍ നടത്തിയ മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ പ്രതിയെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.
പ്രതി ചൊവ്വാഴ്ച നെടുമങ്ങാട് ടൗണ്‍ വഴി നടന്നുപോകുന്നത് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ പിന്തുടര്ന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ ആശുപത്രി ക്യാന്റീനു മുന്നില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന് എസ്. ഷമീര്‍, ആംബുലന്‍സ് ഡ്രൈവര്‍ എ. അനീഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: