ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപമെടുക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം. തെക്ക് കിഴക്കന്‍ മേഖലയിലാണ് ന്യൂനമര്‍ദ സാധ്യത രൂപപെടുന്നത്.
ഇത് മൂലം കേരളത്തില്‍ മഴ ശക്തമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വരുന്ന നാല് ദിവസം മഴ കുറയുമെന്ന് ഐഎംഡി വ്യക്തമാക്കുന്നു. തിങ്കളാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങില്‍ ചാറ്റല്‍ മഴക്കോ സാധാരണ മഴക്കോ ആണ് നിലവില്‍ സാധ്യതയുള്ളത്.
അതേ സമയം കേരള തീരത്ത് ഇന്ന് രാത്രി വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കുന്നു. കാറ്റ് കരയിലേക്ക് അടിക്കുന്നതാണ് കാരണം. ഇതാണ് കുട്ടനാട്ടിലെ അടക്കം വെള്ളം കടലിലേക്ക് ഇറങ്ങുന്നത് തടസമായി നില്‍ക്കുന്നത്. ഏതാനം ദിവസം കൂടി ഇത്തരത്തില്‍ തുടരുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: