ബെംഗളൂരു: ബെംഗളൂരു കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മതതീവ്രവാദികള്‍ക്കെത്തിരെ കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും പൊതുജനങ്ങള്‍ക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ല. ഇത്തരം പ്രകോപനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാചകനായ മുഹമ്മദിനെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു ഫേസ്ബുക്ക് പോസ്റ്റിട്ട് അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ബെംഗളൂരുവില്‍ മതതീവ്രവാദികള്‍ അഴിഞ്ഞാടിയത്. കലാപവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനും എസ്ഡിപിഐ നേതാവുമായ മുസമ്മില്‍ പാഷയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ഇയാള്‍. ഒളിവിലുള്ള മറ്റ് നേതാക്കള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ മതമൗലികവാദികളായ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പ്രകോപനപരമായി ഇയാള്‍ സംസാരിക്കുകയും കലാപത്തിനായി എസ്ഡിപിഐ പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു. ജാഫര്‍, ഖലീല്‍ പാഷ എന്ന രണ്ട് പേര്‍ക്കും കൂടി കലാപത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചതിലാണ് ഇവര്‍ക്ക് പങ്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: