കുവൈറ്റ്: വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ കുവൈറ്റില്‍ നിന്നു പുറത്താക്കും. സ്വദേശികളും വിദേശികളും തമ്മില്‍ ജനസംഖ്യാ അനുപാതത്തിലുള്ള അസന്തുലനം സാമൂഹികവും സുരക്ഷാപരവും സാമ്പത്തികവും സാംസ്കാരികവുമായ ദോഷഫലങ്ങള്‍ ഉളവാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2005-2019 കാലത്ത് രാജ്യത്ത് സ്വദേശികളുടെ എണ്ണത്തില്‍ 55% വര്‍ധനയുണ്ടായപ്പോള്‍ വിദേശി ജനസംഖ്യ 130% വര്‍ധിച്ചതായാണ് കണക്ക്.
ആദ്യ ഘട്ടം എന്ന നിലയില്‍ വീസ കച്ചവടം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോണ്സര്ഷിപ്പില് എത്തിയ അവിദഗ്ധ തൊഴിലാളികളെയാണ് പുറത്താക്കുക.
അത്തരത്തിലുള്ള 450 കമ്പനികളുണ്ടെന്നാണു കണ്ടെത്തിയിട്ടുള്ളത്. അതില്‍ 300 എണ്ണത്തിനും യാതൊരു വാണിജ്യ ഇടപാടുകളും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ വീസയില്‍ എത്തുന്നവര്‍ക്ക് പ്രസ്തുത സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാറില്ല.
അവര്‍ തൊഴില്‍ വിപണിയില്‍ തൊഴില്‍തേടി അലയും.ഫാമുകളുടെ മറവിലും വ്യാപകമായ തോതില്‍ വീസ കച്ചവടം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനു വിവിധ നടപടികളാണ് കുവൈറ്റ് സ്വീകരിക്കുക.ഓരോ രാജ്യത്തു നിന്നും റിക്രൂട്ട് ചെയ്യാവുന്ന തൊഴിലാളികളുടെ എണ്ണം നിര്‍ണയിച്ചുനല്‍കുക, പൊതുമേഖലയില്‍ ഒരുലക്ഷം വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുക, അവിദഗ്ധ തൊഴിലാളികളുടെ എണ്ണം 25% കുറക്കുന്നതിന് സ്മാര്‍ട് റിക്രൂട്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുക, താത്കാലിക തൊഴില്‍ കരാറുകളില്‍ 30% കുറവ് വരുത്തുക തുടങ്ങിയവയാണ് എന്നിവയാണവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: