തൃശൂര്‍: കലിയടങ്ങാതെ കടല്‍. ഭീതിയോടെ തീരജനത.കനത്ത മഴക്കൊപ്പം ജില്ലയില്‍ കടലേറ്റവും രൂക്ഷം. തുടര്‍ച്ചയായി നാലാംദിവസവും മഴ കനത്തതോടെ ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിലായി. പുഴകളില്‍ നീരൊഴുക്ക് വര്‍ധിച്ച് വരികയാണ്. കടല്‍ക്ഷോഭം രൂക്ഷമായതോടെ തീരപ്രദേശങ്ങളിലുള്ളവര്‍ ഭീതിയിലാണ്. ഇവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
ഏറിയാടും എടവിലങ്ങും ചാവക്കാടും കടലേറ്റം രൂക്ഷമാണ്. എടവിലങ്ങിലും ചാവക്കാട്ടും അറപ്പതോട് പൊട്ടിച്ചു. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് എടവിലങ്ങ് എറിയാട് അതിര്‍ത്തി പ്രദേശത്തെ അറപ്പ തോട് പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കുകയാണ്. അഞ്ചങ്ങാടിയില്‍ കടലേറ്റത്തെ തുടര്‍ന്ന് മൂസാറോഡില്‍ വീടുകളിലേക്ക് വെള്ളം കയറി. ഇവിടെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്തിലെ അഞ്ചങ്ങാടി വളവ് ലേഡീസ് റോഡ് പ്രദേശം രൂക്ഷമായ വെള്ളക്കെട്ടിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയതോടെ വെള്ളം കടലിലേക്ക് ഒഴുക്കിവിടാന്‍ കടലിലേക്ക് നിര്‍മ്മിച്ച അറപ്പകാന ജെസിബി ഉപയോഗിച്ച് തുറന്നു.കടല്‍ക്ഷോഭത്തില്‍ മണല്‍ അടിച്ച് കയറി മൂടിപ്പോയ കാന മണിക്കൂറുകളോളം ജെസിബിയും ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും പ്രയത്നിച്ചതിന്റെ ഫലമായാണ് തുറക്കാന്‍ സാധിച്ചത്.ഇതോടെ ലേഡീസ് റോഡ് ഭാഗത്തെ വെള്ളം കടലിലേക്ക് സുഗമമായി ഒഴുകിപ്പോയിത്തുടങ്ങി.ഈ പ്രദേശത്തെ വെള്ളക്കെട്ട് മൂലം വാഹന ഗതാഗതവും ജനങ്ങളുടെ സഞ്ചാരവും തടസ്സപ്പെട്ടിരുന്നു.
ചാലക്കുടി: മഴ കനത്തത്തോടെ പൊരിങ്ങല് കൂത്ത് ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു. റെഡ് അലര്‍ട്ടിന് മുകളിലായി ഏറ്റവും പുതിയ നിലയനുസരിച്ച്419.70 ആണ്. അപ്പര്‍ ഷോളയാര്‍ രാവിലെ അടച്ചെങ്കിലും വൈകിട്ടോടെ നേരിയ തോതില്‍. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുï്. ഷോളയാറില്‍ 64 ശതമാനം വെള്ളമാണ് ഉള്ളതെന്ന് അധികൃതര്‍ അറിയിച്ചു. പെരിഞ്ഞനത്ത് കനത്ത മഴയെ തുടര്‍ന്ന് കനോലി കനാലില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. 10 ലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചുണ്ട്. പെരിഞ്ഞനം പഞ്ചായത്തധികൃതരും സേവാഭാരതി പ്രവര്‍ത്തകരും സഹായഹസ്തവുമായി രംഗത്തുണ്ട.
ചാഴൂര്‍ പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
അന്തിക്കാട് ചാഴൂര്‍ പഞ്ചായത്തിലെകുറുമ്പിലാവ്, ആലപ്പാട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. രണ്ടിടത്തുമായി രണ്ട് കുടുംബങ്ങള്‍ അന്തേവാസികളായി എത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചാഴൂര്‍ പഞ്ചായത്ത് ഓഫീസില്‍ വില്ലേജ് ഓഫീസര്‍മാര്‍ പങ്കെടുത്ത അടിയന്തിര യോഗത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ക്യാമ്പുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
ചാഴൂര്‍ പഞ്ചായത്ത് പരിധിയിലെ പഴുവില്‍, ചിറയ്ക്കല്‍, ഇഞ്ചമുടി, ചാഴൂര്‍, കുഞ്ഞാലുക്കല്‍, വപ്പുഴ, പുറത്തൂര്‍, ആലപ്പാട്, പുള്ള്, പ്രദേശങ്ങളിലെ പാടത്തിനോട് ചേര്‍ന്ന പറമ്പുകളിലേക്ക് വെള്ളം കയറി തുടങ്ങി. പുറമേ നിന്ന് വെള്ളം വരവുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിലേയ്ക്ക് ഒന്നു രï് ദിവസത്തിനകം വെള്ളം കയറാനുള്ള സാധ്യതയുïെന്നാണ് വിലയിരുത്തല്‍. താഴ്ന്ന പ്രദേശങ്ങളിലുള്ള ചെറു റോഡുകള്‍ പലതും ഇതിനകം വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന മുസാവരി കുന്ന്, കടലായി പുഴയോരം വള്ളിവട്ടം ചീപ്പ് ചിറ എന്നീ പ്രദേശങ്ങളില്‍ വെളളം കയറുന്നതിന് സാദ്ധ്യത ഉള്ളതിനാല്‍ വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍ കുമാര്‍ അറിയിച്ചു. മഴ ശക്തമായതോടെ തൃശൂര്‍ നഗരത്തില്വെള്ളക്കെട്ട് ഒഴിവാക്കാനുള്ള തീവ്രശ്രമം. കോര്പ്പറേഷന് 54ാം ഡിവിഷന് സിവില്‍ സ്റ്റേഷനില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വലിയ കാനകളില്‍ മരക്കഷണങ്ങളും മാലിന്യങ്ങളും, വന്ന് അടഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും കാനകള്‍ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തി ആരംഭിച്ചത്.
കാനകളിലെ തടസങ്ങള്‍ ഒഴിവാക്കാന്‍ 24 മണിക്കൂറും റെസിഡന്‍സ് അസോസിയേഷന്, ക്ലബുകള്‍, കുടുംബശ്രീ അംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തി നീരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. കാനകളില്‍ നിന്ന് വലിയ മാലിന്യം നിറച്ച ചാക്കുകളാണ് ലഭിക്കുന്നതെന്ന് കൗണ്‍സിലര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: