ബാലുശ്ശേരി: രാപ്പകല്‍ കഷ്ടപ്പെട്ടിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെയാണ് കോട്ടൂര്‍ നരയംകുളം തണ്ടപ്പുറം കുന്നോത്ത് ജാനകി (55) ഗള്‍ഫിലേക്ക് പോയത്. നാട്ടില്‍ കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തിയ ജാനകി കൊയിലാണ്ടിയിലെ ഒരു വീട്ടില്‍ ജോലിക്കെത്തുകയും പിന്നീട് അവരോടൊപ്പം ദുബായിലേക്ക് പോകുകയുമായിരുന്നു.
രണ്ട് വര്‍ഷത്തെ അദ്ധ്വാനത്തിലൂടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു വന്ന കടബാധ്യത തീര്‍ക്കുകയായിരുന്നു അവര്‍. പത്ത് മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. കോവിഡ് മഹാമാരി വന്നതോടെ ഇവര്‍ വിദേശത്ത് ജോലി ചെയ്തിരുന്നവരുടെ വീട്ടിലുള്ളവര്‍ക്ക് ജോലി ഇല്ലാതായതോടെയാണ് ജാനകിയെ നാട്ടിലേക്ക് പോകാന്‍ അനുവദിച്ചത്.
നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്ള ജോലികള്‍ക്കും ഇവര്‍ പോകാറുണ്ടായിരുന്നു. നരയംകുളം കുന്നോത്ത് അരുമയുടേയും കണ്ടത്തിയുടെയും മകളാണ്. മക്കള്‍: ജിനീഷ്, ജിനിഷ. മരുമക്കള്‍: ജ്യോത്സന, പ്രദീഷ് (അടിവാരം). ജാനകിയുടെ മൃതദേഹം ഇന്നലെ രാത്രി ഏഴു മണിയോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ സമീപപ്രദേശത്തുകാരനായ കോക്കല്ലൂര്‍ ചേരിക്കപറമ്പില്‍ രാജീവനും മരണപ്പെട്ടിട്ടുണ്ട്. മകളുടെ വിവാഹാവശ്യത്തിനാണ് രാജീവന് നാട്ടിലേക്ക് തിരിച്ചത്. എന്നാല്‍ അത് അദ്ദേഹത്തിന്റെ അവസാന യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: