അമ്പലപ്പുഴ: ശക്തമായ കടലാക്രമണത്തിനിടെ കടലിനുണ്ടായ നിറം മാറ്റം ആശങ്കക്ക് വഴി വെച്ചു. അമ്പലപ്പുഴയുടെ തീരപ്രദേശത്താണ് വെള്ളിയാഴ്ച ഉച്ചക്കു ശേഷം കടല്‍ പച്ച നിറത്തില്‍ കണ്ടു തുടങ്ങിയത്. ജില്ലയുടെ തീര പ്രദേശത്താകെ രണ്ടു ദിവസമായി കടല്‍ക്ഷോഭം അതി ശക്തമാണ്. ഇതിനിടയിലാണ് വെള്ളിയാഴ്ച കടല്‍ പച്ച നിറത്തിലായത്. ആഞ്ഞടിക്കുന്ന തിരമാലക്ക് ഇളം പച്ച നിറമായിരുന്നുവെന്ന് തീരദേശ വാസികള്‍ പറഞ്ഞു. കടലാക്രമണം ശക്തമായതിനാല്‍ കടല്‍ ഇളകിയതാണ് ഇതിന് കാരണമെന്നും തീരദേശവാസികള്‍ പറയുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ശക്തമായ കടലാക്രമണമാണ് ഇപ്പോള്‍ ഉണ്ടാകുന്നതെന്ന് തീരത്തുള്ളവര്‍ പറയുന്നു.പലയിടത്തും കടല്‍ അതിശക്തമായതോടെ തീരത്തേക്ക് തിരമാല ആഞ്ഞടിക്കുകയാണ്. വൈകിട്ടോടെയും നിറമാറ്റത്തില്‍ വ്യത്യാസം വന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ കടല്ഉള്വലിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെങ്കിലുഃ നിറംമാറ്റം ആദ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: