കുളമാവ്: കനത്ത മഴയത്ത് കുളമാവില്‍ വടക്കേപ്പുഴ കവിഞ്ഞൊഴുകി 30 ഏക്കറോളം സ്ഥലത്ത് വെള്ളം കയറി. വാഴ, ചേന ചേമ്പ്, കൊടി, കൊക്കോ, കമുക്, തെങ്ങ് തുടങ്ങിയവ വെള്ളത്തിലായി. എല്ലാ വര്‍ഷവും ഇതുതന്നെയാണ് അവസ്ഥ. ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. 26ല്‍ പരം കര്‍ഷകരുടെ കൃഷിയിടങ്ങള്‍ വെള്ളത്തിലായി.
കുളമാവിന് സമീപം കിങ്ങിണിതോടില് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ പെയ്ത മഴയിലും കാറ്റിലുമാണ് റോഡരികില്‍ നിന്ന മരം റോഡിലേക്ക് വീണത്.
ഇരുചക്രവാഹനം പോലും കടന്ന് പോകാത്ത വിധം റോഡിന് കുറുകെയാണ് മരം വീണത്. കുളമാവ് പോലീസും, കെഎസ്ഇബി ജീവനക്കാരും ചേര്‍ന്ന് മരം വെട്ടിമാറ്റിയതിന് ശേഷമാണ് വാഹനങ്ങള്‍ കടന്ന് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: