കണ്ണൂര്‍: കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ ആഭിമുഖ്യത്തില്‍ ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍ മുഖാന്തിരം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ആഗസ്ത 5 ന് ആരംഭിച്ചു.വയപ്പുറം വാസുദേവ പ്രസാദ് രാമായണത്തിലെ കശ്ചിത് സര്‍ഗം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നിര്‍വ്വഹിച്ചു.
6 ന് ശ്രീരാമന്റെ ധാര്‍മ്മിക ജീവിതം എന്ന വിഷയത്തില്‍ കാനപ്രം ഈശ്വരന് നമ്പൂതിരി 7 ന് രാമായണത്തിലെ ആചാരമര്യാദകള്‍ എന്ന വിഷയത്തില്‍ പി.എസ്.മോഹനന് കൊട്ടിയൂര്‍ എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും.
രാമായണ മാസാചാരണത്തിന്റെ ഭാഗമായി നവ മാധ്യമ സങ്കേതങ്ങളിലൂടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായാണ് ത്രിദിന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികളായ മുരളീധരന് പട്ടാനൂര്, അഡ്വ: വി.എം.കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: