ന്യൂയോര്‍ക്ക്: നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികാക്രമണത്തിന്റെ അപമാനചിഹ്നങ്ങളെല്ലാം ദൂരെയറിഞ്ഞ് സ്വതന്ത്ര ഭാരതം ചരിത്രം കുറിക്കുന്ന സുദിനം ആഘോഷിച്ച് അമേരിക്കയും. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ആഘോഷത്തില്‍ ലോകത്തെ ഏറ്റവും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്ക്വയറും പങ്കെടുത്തു.
ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് ടൈംസ് സ്ക്വയറിലെ പടുകൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ രാമക്ഷേത്രത്തിന്റെയും രാമന്റെയും 3ഡി ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കൂറ്റന്‍ നാസ്ഡാക്ക് സ്ക്രീനും 17,000 ചതുരശ്രയടി വലിപ്പത്തില്‍ എല്‍ഇഡി ഡിസ്പ്ലേ സ്ക്രീനുമാണ് ഇതിനായി ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ തുടര്‍ച്ചയായ പരസ്യ ഡിസ്പ്ലേയും ടൈംസ് സ്ക്വയറിലെ ഉയര്‍ന്ന റെസല്യൂഷനുള്ള എല്‍ഇഡി ഡിസ്പ്ലേയുമാണ് രാമഭക്തര്‍ ഒരുക്കിയത്.
ഇന്നു രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെ ഹിന്ദിയിലും ഇംഗ്ലിഷിലും ‘ജയ് ശ്രീറാം’ ടൈംസ് സ്ക്വയറില്‍ മുഴങ്ങിയിരുന്നു. . വീഡിയോ ഡിസ്പ്ലേയില്‍ രാമന്റെ ഛായാചിത്രങ്ങളും വിഡിയോകളും, ക്ഷേത്ര രൂപകല്‍പ്പനയുടെ ദൃശ്യങ്ങളും പ്രദര്‍ശിപ്പച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: