തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെതിരെ കേരളത്തില്‍ കലാപ ആഹ്വാനവുമായി തീവ്രമുസ്ലീം സംഘടനകള്‍. രാജ്യത്തെ പരമോന്നത കോടതിയുടെ അന്തിമവിധി അംഗീകരിക്കില്ലെന്ന ആഹ്വാനവുമായി എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ് രംഗത്തെത്തിയിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത് അധാര്‍മികവും അനീതിയുമാണെന്നാണ് എസ്ഡിപിഐയുടെ ന്യായീകരണം.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ദിവസം തന്നെയാണ് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്. അതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് എസ്ഡിപിഐ പറയുന്നു. എസ്.ഡി.പി.ഐ ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് നാളെ പ്രതിഷേധ ദിനമായി ആചരിക്കുന്നത്.
‘കശ്മീര്‍- ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുക, ബാബരി ഭൂമിയില്‍ ക്ഷേത്രം ഇന്ത്യയുടെ മുഖത്തെ അപമാനത്തിന്റെ അടയാളം, മുത്വലാഖ് നിയമം മുസ്ലിം യുവാക്കളെ തടവിലാക്കാനുള്ള തന്ത്രം മാത്രം’ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രതിഷേധങ്ങളാണ് എസ്ഡിപിഐ നടത്തുന്നത്.
രാജ്യം അംഗീകരിച്ച നിയമങ്ങള്‍ക്കെതിരെയുള്ള സമരം കലാപത്തിനുള്ള ശ്രമമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രതിഷേധിച്ച് നാളെ ദു:ഖദിനമായി ആചരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമിയും ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: