കാബൂള്‍: അഫ്ഗാനിസ്ഥാന് ജയിലില്‍ ചാവേറാക്രമണം നടത്തിയത് മലയാളിയായ ഐഎസ് ഭീകരന്. എന്‍ഐഎ കൊടുംകുറ്റവാളിയെന്ന് കണ്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കാസര്‍ഗോഡുകാരനായ കല്ലുകെട്ടിയ പുരയില്‍ ഇജാസ് ആണ് ആക്രമണം നടത്തിയതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്.
കാബുളില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെ കിഴക്കന്‍ അഫ്ഗാനില്‍ നന്ഗര്ഹര് പ്രവിശ്യയില്‍ സെന്‍ട്രല്‍ ജയിലിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ആക്രമണത്തില്‍ 29 പേര് കൊല്ലപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ട് ജയിലിന് മുന്നില്‍ കാര്‍ ബോംബ് സ്ഫോടനം നടന്നു.
ഇതിനു ശേഷം ഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസും അഫ്ഗാന് സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം നടത്തിയത്.
പത്ത് ഐഎസ് ഭീകരരെയാണ് അഫ്ഗാന് സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇജാസാണെന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിയാണ് ഇജാസ്. 2016ല്‍ മസ്ക്കത്ത് വഴിയാണ് ഇജാസും കുടുംബവും അഫ്ഗാനിസ്ഥാനില്‍ എത്തിയത്. എറണാകുളം എന്‍ഐഎ കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: