കട്ടപ്പന: കുടുംബശ്രീ ജനകിയ ഹോട്ടല്‍ അടക്കം കട്ടപ്പനയിലെ ആറ് ഹോട്ടലുകള്‍ക്ക് ലൈസെന്‍സ് ഇല്ല. പ്രവര്‍ത്തനം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടെ. മോശമായ ഭക്ഷണം നല്‍കിയിട്ടും നടപടിയില്ല.
ലൈസെന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടല്‍ ആളുകള്‍ക്ക് നല്‍കുന്നത് മോശമായ ഭക്ഷണമാണെന്ന് വ്യക്തമായിട്ടും നഗരസഭ ആരോഗ്യ വിഭാഗം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജില്ലാ കളക്ടര്‍ ഈ ഹോട്ടലിനെ കൊറോണ രോഗികള്‍ക്ക് ഭക്ഷണം നല്കുന്നതില് നിന്ന് വിലക്കിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ മറ്റൊരു സ്ഥാപനത്തില്‍ നിന്നാണ് കൊറോണ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നത്.
കട്ടപ്പനയില്‍ മറ്റ് അഞ്ച് ഹോട്ടലുകള്‍ക്ക് കുടി ലൈസന്‍സ് ഇല്ല. ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയത്. പൊല്യൂഷന്‍ കണ്ട്രോള് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാലാണ് ഇവര്‍ക്ക് ലൈസെന്‍സ് അനുവദിക്കാത്തത്.
എന്നാല്‍ ലൈസെന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് അനുമതി നല്‍കിയതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. കട്ടപ്പനയില്‍ ആരോഗ്യ വിഭാഗം ഉദ്യാഗസ്ഥര്‍ക്ക് താല്പര്യമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് എതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കച്ചടക്കാര്ക്കിടയില് തന്നെ പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: