ജനീവ: ആഗോള തലത്തില്‍ കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 1.14 കോടിയിലധികമായി. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയിലാണ് കൂടുതല്‍ രോഗമുക്തരും. എങ്കിലും ഇവിടത്തെ രോഗമുക്തി നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്, 49.4 ശതമാനം. ലോകത്താകെ ഇതുവരെ 1.82 കോടി ജനങ്ങള്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 2.18 ലക്ഷം പേര് വൈറസ് ബാധിതരായി.
നിലവിലെ കണക്കനുസരിച്ച് അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലിതുവരെ 48.13 ലക്ഷം പേരില്‍ വൈറസ് ബാധ കണ്ടെത്തി. ഇവരില്‍ 1.58 ലക്ഷത്തിന് ജീവന് നഷ്ടപ്പെട്ടു. 61.04 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ബ്രസീലില്‍ 27.33 ലക്ഷം പേര് വൈറസ് ബാധിതരായി. 94,130 പേര് മരിച്ചു.
നേരത്തെ കൊറോണ വൈറസില്‍ നിന്ന് മുക്തരായ ഇരുപതോളം രാജ്യങ്ങളില്‍ പലയിടങ്ങളിലും വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് മുക്തമായ രാജ്യങ്ങളുടെ എണ്ണം 14 ആയി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: