റഷ്യയില്‍ അനാസ്റ്റസ്യ എന്നൊരു പെണ്‍കുട്ടി ജീവിച്ചിരുന്നിരുന്നു. റഷ്യയുടെ അവസാന ചക്രവര്‍ത്തി സാറിന്റെ മകള്‍. 1918 ല്‍ പതിനാറാം വയസ്സിലാണ് അവള് കമ്മ്യൂണിസ്റ്റു കലാപകാരികളാല്‍ കൊല്ലപ്പെട്ടത്. റെഡ് ക്രോസ് വളണ്ടിയറാവാന്‍ സ്വപ്നം കാണുകയും, കൊട്ടാരത്തിലെ ആര്‍ഭാട ജീവിതത്തിനു നടുവില്‍ കഴിയുമ്പോഴും തറയില്‍ പായ വിരിച്ചു കിടക്കുകയും ചെയ്ത കാല്പനികയായ പെണ്‍കുട്ടി. കമ്യൂണിസ്റ്റുകള്‍ കൊട്ടാരം ആക്രമിച്ചു വെടിയുതിര്‍ക്കുമ്പോള്‍ തന്റെ രോഗിയായ 13 വയസ്സുകാരന് സഹോദരനെയും ചേര്‍ത്തുപിടിച്ച് തലയിണകൊണ്ട് വെടിയേല്‍ക്കാതെ രക്ഷപ്പെടാന്‍ വിഫല ശ്രമം നടത്തുകയായിരുന്നു ആ പെണ്‍കുട്ടി. മരിച്ചെന്നു കരുതി കമ്യൂണിസ്റ്റുകള്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ ആ പെണ്‍കുട്ടി വേദനകൊണ്ട് അലറിവിളിക്കുകയായിരുന്നുവത്രേ. പിന്നീട് തോക്കിന്റെ ബയണറ്റ് കൊണ്ടടിച്ചും കുത്തി മുറിവേല്‍പ്പിച്ചുമാണ് അവളെ കൊന്നുകളഞ്ഞത്.
ആന്‍ഫ്രാങ്കിനെ പോലെ അനാസ്റ്റസ്യ കൊണ്ടാടപ്പെടാതെ പോയത്, മലാലയെ പോലെ അവള് ആദരിക്കപ്പെടാതെ പോയത് ചരിത്രം അവതരിപ്പിക്കുന്നവര്‍ക്ക് കൃത്യമായ അജണ്ടകളുണ്ട് എന്നതുകൊണ്ടാണ്. വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങള്‍ ഭാവിയിലേക്കൊരു മുതല്‍ക്കൂട്ടാണെന്നറിയാവുന്നവര്‍ ചരിത്രമെഴുതുന്നതു കൊണ്ടുകൂടിയുമാണ് ഇങ്ങനെ സംഭവിക്കുന്നത്.
ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമായി മലബാര്‍ കലാപത്തെ വായിക്കാന്‍ ശ്രമിച്ചാല്‍ അത് തീര്‍ച്ചയായും നീതികേടാകും. ദേശീയ മുഖ്യധാരയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാനുള്ള ഇപ്പോഴത്തെ ശ്രമത്തിനു പിന്നില്‍ കൃത്യമായ അജണ്ടകളുണ്ട്. വീരപുരുഷന്മാരായി വാഴ്ത്തപ്പെട്ട കള്ളന്മാരും കൊള്ളക്കാരും മുന്‍പും സിനിമകളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ഥിതിസമത്വ വാദിയായ നന്മമരങ്ങളായി വാഴ്ത്തപ്പെടുന്ന ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയുമെല്ലാം അവരില്‍ ചിലരാണ്. കല മാത്രമായിരുന്നു അത്തരം കലാ സൃഷ്ടികളുടെയെല്ലാം ലക്ഷ്യമെന്ന് കരുതാം. എന്നാല്‍ മലബാര്‍ കലാപ സമയത്ത് ഹിന്ദുവംശഹത്യയ്ക്ക് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹാനായി അവരോധിക്കാന്‍ ശ്രമിക്കുന്നത് കലാവിഷ്കാര സ്വാതന്ത്ര്യമെന്ന് കരുതാനാവില്ല.
കശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ മുസ്ലിം പോക്കറ്റാണ് കേരളമെന്ന വസ്തുത ഇവിടത്തെ രാഷ്ടീയ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകമാണ്. ഭാവിയില്‍ ഒരു വശത്തു ദേശീയതയും മറുവശത്തു ഇസ്ലാമിസവുമാകും ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുക എന്ന വസ്തുതയും ദേശീയ തലത്തില്‍ സമീപകാലത്തെ മിക്ക സംഭവങ്ങളും തെളിവ് തരുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ആശ്രയസ്ഥാനം ഇപ്പോള്‍ ഇസ്ലാമിക പക്ഷമാണ്. ബീഫ് വിവാദം ആയാലും ജെഎന്‍യു ആയാലും പൗരത്വ നിയമ വിഷയം ആയാലും ഇതാണ് സ്ഥിതി. ഇസ്ലാമികമെന്നത് മതവിശ്വാസമെന്നതിലുപരി രാഷ്ട്രീയമായി മാറി കഴിഞ്ഞിരിക്കുന്നു കേരളത്തില്‍.
ഈ അവസ്ഥയില്‍ 1921ലെ ഹിന്ദു വംശഹത്യ എന്ന രീതിയില്‍ തന്നെയാണ് മലബാര്‍ കലാപം വായിക്കപ്പെടേണ്ടത്. പീഡിപ്പിക്കപ്പെട്ടവര്‍, വയറുപിളര്‍ത്തി വലിച്ചെറിയപ്പെട്ട ഗര്‍ഭിണികള്‍, നഗ്നരായി തെരുവിലൂടെ വലിച്ചിഴക്കപ്പെട്ട സ്ത്രീകളും കുട്ടികളും പതിനായിരത്തില്‍പ്പരം ഹിന്ദുക്കള്‍ മാത്രമായിരുന്നു. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന് പോലും അവിടെ അക്രമിക്കപ്പെട്ടില്ല. ലക്ഷ്യവേദിയായ ഒരു വംശഹത്യ മാത്രമായിരുന്നു അതെന്നതിനു തെളിവുകള്‍ ധാരാളമുണ്ട്. ഗാന്ധിജിയും ആനിബസന്റും അംബേദ്കറും മുതല്‍ കുമാരനാശാന് വരെ ആ വംശഹത്യയുടെ ബീഭത്സതയെ വിമര്‍ശിച്ചിട്ടുണ്ട്. സത്യം ഇതായിരിക്കെ ആ നരമേധത്തെ സ്വാതന്ത്ര്യസമരമാക്കി മാറ്റാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം എന്തായിരിക്കും? ഇടതുപക്ഷ സിനിമ പ്രവര്‍ത്തകരാണ് ഇതിനു പിന്നിലുള്ളത് എന്നതുകൊണ്ട് കാര്യം വ്യക്തമാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ മാത്രം.
യഥാര്‍ത്ഥത്തില്‍ ഒരു സമൂഹം എന്ന നിലയില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി കാര്യമായൊന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. ആ സത്യത്തെ മറച്ചുപിടിക്കാന്‍ ചരിത്രത്തില്‍ തിരുത്തല്‍ വരുത്താനുള്ള ശ്രമം തുടങ്ങിയിട്ട് ഏറെക്കാലമായി. ലഹളക്കാരെ പേടിച്ചു ജന്മനാട്ടില്നിന്ന് ഓടി രക്ഷപ്പെട്ടുവെങ്കിലും മാര്‍ക്സിസ്റ്റ് ത്വാതികചര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് ലഹളയെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വക്രീകരിച്ചെഴുതി. ഇന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. മന്ത്രി കെ. ടി. ജലീല്‍ കലാപത്തെ രചനാ കൗശലം ഉപയോഗിച്ച് കര്‍ഷക സമരമായി മഹത്വവല്ക്കരിക്കാനും, മതേതര വിപ്ലവപോരാട്ടമായി ചിത്രീകരിക്കാനും ശ്രമിച്ചിരുന്നു. കലാപം യഥാര്‍ത്ഥത്തില്‍ ഒരു കര്‍ഷക സമരം ആയിരുന്നെങ്കില്‍ എന്തുകാണ്ട് മുസ്ലിം കര്‍ഷകര്‍ മാത്രം പങ്കെടുക്കുകയും, മലബാറിലെ ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവര്‍ അതില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു എന്ന ചോദ്യത്തിനു മാത്രം ഇനിയും ഉത്തരമില്ല.
ഇടതുപക്ഷ സാംസ്കാരിക വക്താക്കളുടെ പ്രതിലോമകരമായ നിലപാടുകള്‍ ഹൈന്ദവ സംബന്ധമായ എന്തിനെയും നിന്ദിക്കുകയും, മറ്റു വിശ്വാസസമൂഹങ്ങളെ മാനവികതയുടെയും ജനാധിപത്യത്തിന്റെയും പേരു പറഞ്ഞ് ആശ്ലേഷിക്കുകയും ചെയ്യുന്നത് പതിവാണ്. ഹൈന്ദവര്‍ ഇരകളാക്കപ്പെടുന്ന എന്തും നവോത്ഥാനമായി അവതരിപ്പിക്കപ്പെടുന്ന വിരോധാഭാസമുണ്ട്. ഇത് ഹിന്ദുവിനെതിരെയുള്ള കടുത്ത പക്ഷപാതിത്വമായി രൂപപ്പെട്ടിരിക്കുന്നു. തിരുവാഭരണം എഴുന്നള്ളിക്കുന്നത് എന്തിനാണ്, കാറിലോ മറ്റോ കൊണ്ടു പോയാല്‍ പോരെ എന്നു പണ്ട് പരിഹസിച്ചത് മാര്‍ക്സിസ്റ്റ് പക്ഷത്തെ താത്വികാചാര്യനാണ്. പാര്‍ട്ടി അംഗങ്ങളുടെ വീടുകളില്‍ നടത്തുന്ന മതപരമായ ആചാരങ്ങള്‍ക്കു പോലും വിലക്കേര്‍പ്പെടുത്തിയതും, ക്ഷേത്രങ്ങളിലെ ഗണപതിഹോമത്തിന് എതിരെയുള്ള നിലപാടും, നിലവിളക്ക് കത്തിക്കുന്നത്തിലുള്ള അസഹിഷ്ണുതയും, യോഗപരിശീലനത്തിലെ പ്രാര്‍ത്ഥനക്കെതിരെയുള്ള പരിഹാസവുമെല്ലാം ഇടതു പ്രബുദ്ധതയായി അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍ ഇതര മതസ്ഥരുടെ കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ഇതല്ല സ്ഥിതി.
മലബാര്‍ കലാപത്തിലെ അക്രമകാരി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെളുപ്പിച്ചെടുക്കാനുള്ള സിനിമാ ശ്രമങ്ങള്‍ക്ക് പിന്തുണയായി വന്നതും ഇടതുപക്ഷത്തെയും ജിഹാദിപക്ഷത്തേയും സംസ്കാരിക പ്രവര്‍ത്തകരാണ് എന്നത് യാദൃശ്ചികമല്ല. ഹിന്ദു ആശയങ്ങളെ അപഹസിക്കുന്ന എഴുത്തുകാര്‍ക്കും സാംസ്കാരിക നായകര്‍ക്കും സിപിഎം ഭരിച്ചാല്‍ പട്ടും വളയും സമ്മാനിക്കുന്നു. കലയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്നു പറയുന്നവര്‍ തന്നെയാണ് മുന്‍പ് ‘ഇന്നസെന്‍സ് ഓഫ് ഇസ്ലാം’ എന്ന സിനിമ പ്രദര്ശനത്തിനെത്തിയപ്പോള് അരങ്ങേറിയ കലാപങ്ങളെ ന്യായീകരിച്ചത്. ഇടത് അനുഭാവികള്‍ പീഡകരും മര്‍ദ്ദിതരും ആകുമ്പോള്‍ ഉണ്ടാകുന്ന കേരളത്തിന്റെ പ്രബുദ്ധതയുടെ മൗനം ചര്‍ച്ച ചെയ്യപ്പെട്ടേ തീരൂ. അതുകൊണ്ടുതന്നെ ഈ സിനിമയെ മുന്‍നിര്‍ത്തി, രാജ്യം മുഴുവന്‍ ഹിന്ദു സമുദായത്തോട് ചിലര്‍ നടത്തിയ ക്രൂരമായ വംശഹത്യയുടെ ചരിത്രം ചര്‍ച്ച ചെയ്യപ്പെടണം.
ഈ സിനിമയ്ക്ക് പിന്നില്‍ നില്ക്കുന്നവരുടെ ഗൂഢമായ ലക്ഷ്യങ്ങള്‍ ശ്രദ്ധിക്കണം. സ്ഥിതിസമത്വവും സ്ത്രീ സമത്വവും ജനാധിപത്യവുമൊക്കെയാണ് അവരുടെ മുഖംമൂടി. എന്നാല്‍ ഇതിലെ പ്രമുഖര്‍ തന്നെ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളുടെ മനുഷ്യത്വവിരുദ്ധമായ പ്രവൃത്തികളെ ന്യായീകരിക്കുന്നതും, കൊല്ലപ്പെടുന്ന സ്ത്രീകളെക്കുറിച്ച് അങ്ങേയറ്റം ഹീനമായ നിലപാടുകള്‍ കൈക്കൊള്ളുന്നതും പൊതുസമൂഹം കണ്ടതാണ്. സ്ത്രീ സമത്വത്തെക്കുറിച്ച് വാചാലരാകുന്ന ഇക്കൂട്ടര്‍ കലാപകാലത്ത് നിശബ്ദമായി പീഡനങ്ങള്‍ സഹിച്ചും അപമാനിക്കപ്പെട്ടും ഒടുങ്ങിപ്പോയ സ്ത്രീകളെ ഓര്‍ക്കാത്തതെന്താണ്? പല അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകളിലും അക്കാലത്തെ ദേശീയ നേതാക്കന്മാരുടെ പ്രസ്താവനകളിലും കുട്ടികളോടും സ്ത്രീകളോടും കലാപകാരികള്‍ ചെയ്ത നിന്ദ്യമായ പ്രവൃത്തികളുടെ വിശദീകരണങ്ങള്‍ തന്നെയുണ്ട്. പലപ്പോഴും മക്കളുടെയും സഹോദരന്മാരുടെയും മുന്‍പാകെ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ ദൈന്യതയെക്കുറിച്ച് വെളിപ്പെടുത്തലുകളുണ്ട്. അവരുടെയെല്ലാം മാനാഭിമാനങ്ങളെ പരിഹസിച്ചുകൊണ്ട് മാത്രമേ ആര്‍ക്കും ഈ സിനിമയോടൊപ്പം നില്‍ക്കാനാവൂ.
തിളച്ച വെള്ളം ഒഴിച്ചും തൊലിയുരിച്ചും ഉറഞ്ഞാടിയവരുടെയും, അമ്മയെയും പെണ്മക്കളെയും പീഡിപ്പിക്കുന്നതു കണ്ട് ഗത്യന്തരമില്ലാതെ കണ്ണു കുത്തിപ്പൊട്ടിച്ചവരുടെയും, ചത്തും പാതി ചത്തും തൂവൂരിലെ കിണറ്റില്‍ എറിയപ്പെട്ടവരുടെയും നിശ്ശബ്ദമായ രോദനങ്ങള്‍ നീതി തേടിയലയുന്നുണ്ട്. അഭിമാനം വ്രണപ്പെട്ട ഒരു സമൂഹം നിസ്സഹായരായി നില്ക്കുമ്പോള് ആ മുറിവില്‍ മുളകു തേക്കാന്‍ മാത്രമേ ഈ സിനിമ കൊണ്ടാകൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: