തൊടുപുഴ: ഇടുക്കിയില്‍ കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന സബ് ഇന്‍സ്പെക്ടര്‍ മരിച്ചു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് കൊറോണ ബാധിച്ച് മരിക്കുന്നത്. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് കണ്ട്രോള് റൂം സബ് ഇന്‍സ്പെക്ടര്‍ വെള്ളിയാമറ്റം പൂച്ചപ്ര വരമ്പനാല്‍ പി.വി. അജിതന്(55) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം തൊടുപുഴ പൂച്ചപ്രയിലെ വീട്ടുവളപ്പില്‍ ഇന്നലെ രാവിലെ 1030ന്ദഹിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
ചെറുതോണി ടൗണില്‍ ബ്യൂട്ടിപാര്ലര്നടത്തുന്ന ഇദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടയതെന്നാണ് നിഗമനം. ഇദ്ദേഹത്തിന്റെമകള് നിലവില്‍ ചികിത്സയിലാണ്.
രോഗം കണ്ടെത്തിയതോടെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അജിതന്. പിന്നീട് ബുധനാഴ്ച രാത്രി ഹൃദ്രോഗവും പ്രമേഹവും കാരണം രോഗം മൂര്‍ച്ഛിതോടെ ചികിത്സ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. അതേ സമയം മരണം കൊറോണയായി ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭാര്യ: രമണി.
മക്കള്‍ അക്ഷയ(ബിരുദ വിദ്യാര്‍ത്ഥിനി), അബിന്‍(ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി). ചികിത്സയിലുള്ള മകളെ പിപിഇ കിറ്റ് ഉള്‍പ്പെടെ ധരിപ്പിച്ചാണ് മൃതദേഹ സംസ്ക്കരണ സ്ഥലത്ത് എത്തിച്ചത്. ശേഷം ഇവരെ ആശുപത്രിയിലാക്കി. ഇതോടെ ജില്ലയില്‍ കൊറോണ ബാധിച്ച് ആകെ മരിച്ചവര്‍ അഞ്ചായി. ഇതില്‍ രണ്ട് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: