തൃശൂര്‍: ചാലക്കുടി മേലൂര്‍ പഞ്ചായത്തിലെ പലയിടത്തും മൊബൈലുകള്‍ക്ക് റേഞ്ച് ഇല്ലാത്ത കാരണം ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായതായി പരാതി. പാലപ്പിള്ളി തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കുന്നില്ലെന്നാണ് പരാതി.
എല്ലാ കമ്പനികള്‍ക്കും റേഞ്ചില്ലാത്ത അവസ്ഥയായതിനാല്‍ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് ഭയത്തിലാണ് രക്ഷിതാക്കള്‍. കൊരട്ടിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായിട്ടും റേഞ്ച് ലഭിക്കാത്തത് കുട്ടികളെ സങ്കടത്തിലാക്കിയിരിക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: