ശ്രീനഗര്‍ : ഇന്ത്യന്‍ സൈന്യം പ്രതിരോധം കടുപ്പിച്ചതോടെ ലഡാക്കില്‍ നിന്നും സൈന്യത്തെ മാറ്റി ചൈന. ലാഡാക്ക് അതിര്‍ത്തിയില്‍ നിന്നും പിന്‍വലിച്ച് ഉത്തരാഖണ്ഡിന്റേയും നേപ്പാളിന്റെയും അതിര്‍ത്തിയായ ലിപുലേക്കിലേക്കാണ് ഇപ്പോള്‍ സൈന്യത്തെ വിന്യസിക്കുന്നത്.
ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കത്തില്‍ നേപ്പാള്‍ ഭൂപടം മാറ്റിവരച്ചതില്‍ പെട്ട സുപ്രധാന സ്ഥലങ്ങളിലൊന്നാണ് ലിപുലേക്. അവിടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് ഉത്തരാഖണ്ഡിലെ ലിപുലേക് ചുരത്തിന്റെ ഭാഗത്താണ് ചൈനയുടെ സൈനിക നീക്കം നടക്കുന്നത്. നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക നീക്കം ശക്തമാക്കിയതോടെ നേപ്പാള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച എല്ലാ സൈനിക ക്യാമ്പുകളും പൊളിച്ചുമാറ്റി പിന്മാറിയിരുന്നു.
മെയ് മാസത്തിലാണ് ലഡാക്കിലെ പ്രദേശങ്ങളില്‍ നിന്നും പിന്തിരിയുമെന്ന് ചൈന ആദ്യം പറഞ്ഞത്. എന്നാല്‍ ചൈന ജൂണ്‍ 15ന് ഗാല്‍വാന്‍ മലനിരകളില്‍ കയറി അതിര്‍ത്തികടക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈന്യം അത് തകര്‍ത്തു. പിന്നീട് ഇരു സൈന്യത്തിന്റേയും ഉന്നതതല ചര്‍ച്ചയിലാണ് അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ താരുമാനിച്ചത്. ദേശീയ സരുക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നീക്കമായിരുന്നു അതിര്‍ത്തിയില്‍ നിന്ന് ചൈനയുടെ പിന്മാറ്റത്തിന് കാരണമായത്.
അതിനിടെ ചൈനയ്്ക്കെതിരെ ഇന്ത്യ അതിര്‍ത്തിയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് സ്ഥിരം കേന്ദ്രങ്ങള്‍ ഒരുക്കി. അത്യാധുനിക ടെന്റുകളും ബങ്കറുകളുമാണ് ലഡാക് അതിര്‍ത്തിയില്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്ക് കൊടും തണുപ്പിനെ അതിജീവിക്കാനായുള്ള പ്രത്യേക കമ്പിളികള്‍ എത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍്ദ്ദേശം നല്കി.
കൊടുംതണുപ്പില്‍ സൈനികര്‍ സ്ഥിരമായിക്കഴിയുന്ന റഷ്യ, യൂറോപ്പിലെ ചില മേഖലകള്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ സഹായവും പ്രതിരോധമന്ത്രാലയം തേടി കഴിഞ്ഞു. എല്ലാ രാജ്യത്തേയും പ്രതിരോധ അറ്റാഷേകളോടാണ് മികച്ച കമ്പിളി ജാക്കറ്റുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും, ടെന്റ് നിര്‍മ്മാണ സാമഗ്രികളും കണ്ടെത്താനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊടും തണുപ്പില്‍ സൈനികര്‍ ദീര്‍ഘകാലം കഴിയുന്ന റഷ്യയിലാണ് മികച്ച വസ്ത്രങ്ങളുണ്ടാവുക എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം ലോകത്തിന്റെ വിവിധ മേഖലകളില്‍ സേവനത്തിന് നിയോഗിക്കുന്ന സഖ്യസേനാ വ്യൂഹത്തിനായി അമേരിക്ക നിര്‍മിക്കുന്ന വസ്ത്രങ്ങളും അതീവഗുണമേന്മയുള്ളവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: