കല്പറ്റ: കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍)2020ലെ യംഗ് സയന്റിസ്റ്റ് അവാര്‍ഡ്(എന്‍ജിനിയറിംഗ് സയന്‍സ്)വയനാട്ടിലെ മാനന്തവാടി സ്വദേശിനി ഇന്ദു എലിസബത്തിനു ലഭിച്ചു.
50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 25 ലക്ഷം രൂപയുടെ റിസര്‍ച്ച് ഗ്രാന്റും ലഭിക്കും. ലിഥിയം അയണ്‍ ബാറ്ററിയുമായി ബന്ധപ്പെട്ട ഗവേഷണമാണ് ഇന്ദുവിനെ അവാര്‍ഡിനു അര്‍ഹയാക്കിയത്. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ സയന്റിസ്റ്റാണ് ഇന്ദു. റിട്ടയേര്‍ഡ് പ്രഫസര്‍ ചാക്കോച്ചന് വട്ടമറ്റത്തിന്റയും റിട്ടയേര്‍ഡ് അധ്യാപിക ലിസി മരിയയുടെയും മകളാണ്. ബിനില്‍ കുര്യാച്ചനാണ് ഭര്‍ത്താവ്. മകള്‍:സേറ ലിസ് ഏബ്രഹാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: