ഫ്ളോറിഡ: നാസയുടെ ചൊവ്വാ പര്യവേഷണ പേടകം പെര്‍സിവിയറന്‍സിന്റെ വിക്ഷേപണം വിജയകരം. ഇന്നു വൈകിട്ട് ഇന്ത്യന്‍ സമയം 5.20ന് ആണ് ഫ്ളോറിഡയിലെ കേപ്പ് കാനാവരേല് എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് പേടകം കുതിച്ചുയര്‍ന്നത്. ആദ്യഘട്ടത്തില്‍ റോക്കറ്റ് വിജയകരമായി വേര്പെടെന്ന് നാസ ട്വീറ്റ് ചെയ്തു. എട്ടു മാസക്കാലം നീണ്ടു നില്ക്കുന്ന പര്യവേഷണത്തിനിടയില്‍ ചൊവ്വയെ കാണാനും കേള്‍ക്കാനുമുള്ള കാമറകളും മൈക്രോഫോണുകളും പെര്‍സിവിയറന്‍സ് എന്ന റോവറില്‍ ഇത്തവണ ഘടിപ്പിച്ചിട്ടുണ്ട്. നാസയുടെ അറ്റ്ലസ് -വി റോക്കറ്റാണ് പെര്‍സിവിയറന്‍സിനെ ഭ്രമണ പഥത്തില്‍ എത്തിക്കുക. ആണവ ശക്തിയാലാണ് പെര്‍സെവറന്‍സ് ഇന്ന് വിക്ഷേപിക്കപ്പെടുന്നത്. ചൊവ്വയിലേക്കുള്ള ഏറ്റവും വലിയ വിക്ഷേപണം 2012ല്‍ നടത്തിയ ശേഷമുള്ള സുപ്രധാന മുന്നേറ്റമാണിതെന്നും നാസ അറിയിച്ചു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം, ജീവിക്കാന്‍ സാധിക്കുന്ന കൃത്രിമ സംവിധാനം ഒരുക്കല്‍, ചൊവ്വയുടെ പ്രതലങ്ങളുടെ പഠനം, കാലാവസ്ഥാ എന്നിവയുടെ പഠനം നടക്കും. ഏറ്റവും വലിയ പ്രത്യേകത ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ വേര്‍തിരിക്കാനുള്ള ഉപകരണങ്ങളും പെര്‍സിവിയറന്‍സലൊരുക്കിയിരിക്കുന്നു എന്നതാണ്.
ഹെലികോപ്റ്റര്‍ സംവിധാനം രുക്കിയിരിക്കുന്ന പെര്‍സിവിയറന്‍സിന് കൂടുതല്‍ മേഖലകളെ പരിശോധിക്കാന്‍ സാധിക്കുമെന്നാണ് നാസ പറയുന്ന മറ്റൊരു സവിശേഷത. 2031ലേക്കുള്ള ചൊവ്വയിലേക്കുള്ള പ്രധാനപ്പെട്ട ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായിട്ടാണ് നാസയുടെ പെര്‍സിവിയറന്‍സ് പുറപ്പെടുന്നത്. വന്‍ പ്രതീക്ഷകളോടെയാണ് ചൊവ്വ പര്യവേഷണ ദൗത്യത്തെ നാസ കാണുന്നത്. ഏഴ് മാസത്തെ യാത്രക്കൊടുവില്‍ 2021 ഫെബ്രുവരിയില്‍ ചൊവ്വയിലെ ജസീറോ ക്രേറ്ററില്‍ ലാന്‍ഡ് ചെയ്യുന്ന രീതിയിലാണ് യാത്ര പദ്ധതി. യുഎഇയുടേയും ചൈനയുടേയും പേടകങ്ങള്‍ ഇതേ ദൗത്യവുമായി യാത്രയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: