തൃശൂര്‍: കൊറോണയുടെയും പ്രളയത്തിന്റെയും മറവില്‍ സ്വകാര്യ കണ്‍സള്‍ട്ടന്‍സി വഴിയും സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളോടുള്ള കടുത്ത വഞ്ചനയും വെല്ലുവിളിയുമാണെന്ന് ബിഡിജെഎസ് തൃശൂര്‍ നിയോജക മണ്ഡലം കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.
പിഎസ്സിയെയും എംപ്ലോയിമെന്റിനെയും നോക്കുകുത്തിയാക്കി നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി ഈ നിയമനങ്ങള്‍ പിഎസ്സിയ്ക്ക് വിടണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ.കാര്ത്തികേയന് അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം എന്‍.വി.രഞ്ജിത്ത്, നിയോജക മണ്ഡലം ഭാരവാഹികളായ കെ.യു.വേണുഗോപാല്‍, മോഹന്‍ദാസ് നെല്ലിപറമ്പില്‍, അനില്‍ പൊന്നാരശ്ശേരി, സുധന് പുളിയ്ക്കല്‍, മോഹന്‍ദാസ് പൂശ്ശേരി, ലീല നാരായണന്, സേതുമാധവന്, ലക്ഷ്മണന് കാനാട്ടുകര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: