തൊടുപുഴ: പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതിയില്‍ പെട്ടെന്ന് കുറവ് വന്നതിനേ തുടര്‍ന്ന് ഇടുക്കിയിലെ ഉത്പാദനം ഉയര്‍ത്തി. ശരാശരി 15 ദശലക്ഷം യൂണിറ്റായിരുന്ന സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനം. കഴിഞ്ഞ ദിവസം ഇത് 20.54 ദശലക്ഷം യൂണിറ്റിലേക്കാണ് ഉയര്‍ത്തിയത്.
ചൊവ്വാഴ്ച 6.51 ദശലക്ഷം യൂണിറ്റായിരുന്ന ഇടുക്കിയിലെ ഉത്പാദനം ഇന്നലെ 9.255 ദശലക്ഷം യൂണിറ്റായിരുന്നു. ഇതോടെ ജലനിരപ്പ് ഉയര്‍ന്ന മലങ്കര ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി.
പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതി വില ഉയര്‍ന്നതിനാല്‍ കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടെന്ന് കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ആഭ്യന്തര ഉത്പാദനം ഉയര്‍ത്തിയത്.
പുറം വൈദ്യുതിയിലെ കുറവ് ഇന്നലെ വൈകിട്ടോടെ പുനസ്ഥാപിച്ചിട്ടുണ്ട്. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ രണ്ട് ദിവസമായി കാലവര്‍ഷം ശക്തിപ്പെട്ടിട്ടുണ്ട്. ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മുട്ടം: മലങ്കര അണക്കെട്ടിലെ 6 ഷട്ടര്‍ 30 സെ. മീറ്റര്‍ വീതം ഉയര്‍ത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് 6 ഷട്ടര്‍ 20 സെ. മീറ്റര്‍ വീതം ഉയര്‍ത്തിയ അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചതിനാലും അണക്കെട്ടിന്റെ വൃഷ്ടി പ്രദര്‍ശങ്ങളില്‍ മഴയുടെ തോത് കൂടിയതിനാലുമാണ് ഇന്നലെ ഉച്ചക്ക് ശേഷം 6 ഷട്ടര്‍ 30 സെ. മീറ്ററായി ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് 88 ഘന മീറ്റര്‍ (പെര് സെക്കന്റ്) അളവിലാണ് തൊടുപുഴയാറ്റിലേക്ക് ജലം കടത്തി വിടുന്നത്. ഇന്നലെ അണക്കെട്ടിലെ ജലസംഭരണത്തിന്റെ തോത് 39.24 മീറ്ററാണ്. മലങ്കരയില്‍ പരമാവധി ജലസംഭരണം 42 മീറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: