കാസര്‍കോട്: പ്രത്യേക വിവാഹ രജിസ്‌ടേഷന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ ടീച്ചര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മഹിളാ ഐക്യവേദി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വനിതാ സമുദായ സംഘടനാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രത്യേക വിവാഹ രജിസ്റ്റര്‍ 30 ദിവസം മുന്‍പെ പ്രസിദ്ധപ്പെടുത്തുന്നത് നിയമമാണ്.
ഈ നിയമം ഇല്ലാതാക്കുന്ന പുതിയ ഉത്തരവിലൂടെ, സര്‍ക്കാര്‍ ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും, ജിഹാദികളുടെ വലയില്‍പ്പെട്ടു പോയ കുട്ടി കളെ രക്ഷപ്പെടുത്താനുള്ള രക്ഷിതാക്കളുടെ അവസാന അവസരം നിഷേധിക്കുകയുമാണ് ചെയ്യുന്നത്.
കൊറോണ വൈറസ്സിന്റെ സമൂഹ വ്യാപനം ഇത്രയും രൂഷമല്ലാതിരുന്ന ഏപ്രില്‍ മാസത്തിലെ വിഷു ആഘോഷവും, കര്‍ക്കിടക വാവുബലിക്ക് പത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന നിലപാടും, എന്നാല്‍ റംസാന്‍ കാലത്തെ പ്രത്യേക ഇളവുകളും, വൈറസ്സിന്റെ വ്യാപനം അതിരൂക്ഷമായ അവസരത്തില്‍ ബക്രീദിന് സമൂഹ നമസ്‌കാരത്തിന് 100 പേര്‍ പങ്കെടുക്കാമെന്ന തീരുമാനവും പിണറായിയുടെ ഹിന്ദുവിരുദ്ധതയും, ന്യൂനപക്ഷ പ്രീണനവും ഒരിക്കല്‍ കൂടി മറനീക്കി വന്നിരിക്കുകയാണ്.
ഇതുപോലുള്ള മതവിവേചനം ഇനിയും തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ സമരവുമായി മുന്നോട്ടു പോകുമെന്നും വനിതാ സമുദായ നേതൃയോഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ മഹിളാ ഐക്യവേദി കാ സര്‍കോട് ജില്ലാ അദ്ധ്യക്ഷ സതി കോടോത്ത് അദ്ധ്യക്ഷത വഹിച്ചു. ആനുകാലിക വിഷയങ്ങളെ കുറിച്ച് മഹിളാ ഐക്യവേദി സംസ്ഥാന സംയോജകന്‍ ശ്രീധര്‍ ജി സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമനമുരളി, ജില്ല ജനറല്‍ സെക്രട്ടറി വാസന്തി കുമ്പള എന്നിവര്‍ ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കി. വിവിധ സമുദായ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: