തൃശൂര്‍: ശക്തന്‍നഗര്‍ പച്ചക്കറി മാര്‍ക്കറ്റിലെ രണ്ടു ചുമട്ടു തൊഴിലാളികള്‍ക്ക് കോറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ചേര്‍ന്ന് മാര്‍ക്കറ്റ് അടപ്പിച്ചു. നല്ലങ്കര, വരന്തരപ്പിള്ളി സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൈസൂരില്‍ നിന്ന് തക്കാളി കൊണ്ട്.വന്ന ലോറി ഡ്രൈവറില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് രോഗം പിടിപ്പെട്ടതെന്ന് കരുതുന്നു.
വ്യാപാരികളോടും മറ്റു തൊഴിലാളികളോടും നിരീക്ഷത്തില്‍ പോകാന്‍ അധികൃര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വരന്തരപ്പിള്ളി സ്വദേശിയായ ചുമട്ടു തൊഴിലാളിയുടെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ പച്ചക്കറി മാര്‍ക്കറ്റിലെ രണ്ടു കടകള്‍ അടപ്പിച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ചയാള്‍ മാര്‍ക്കറ്റിലെത്തി സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് രണ്ടു കടകളും അടച്ചിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: