കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ വലിയങ്ങാടി വാര്‍ഡ് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചതോടെ വാര്‍ഡില്‍ ഉള്‍പ്പെട്ട മിഠായിത്തെരുവിലെ കടകള്‍ അടച്ചു. വലിയങ്ങാടിയില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. വലിയങ്ങാടി വാര്‍ഡിന്റെ ഭാഗമായ പുതിയ ബസ് സ്റ്റാന്റിലെയും പരിസരത്തെയും കടകളും സ്ഥാപനങ്ങളും അടപ്പിക്കുകയും ചെയ്തു. മിഠായിത്തെരുവില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.
വലിയങ്ങാടിയില്‍ ഭക്ഷ്യവില്‍പ്പന സ്ഥാപനങ്ങളല്ലാത്ത മറ്റു കടകള്‍ ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടും. പുറമേ നിന്നു വരുന്ന ലോറികളില്‍ നിന്ന് ചരക്ക് ഇറക്കിവെക്കുന്നതിന് രാവിലെ എട്ടു മണിക്ക് കടകള്‍ തുറക്കാം. സൗകര്യമില്ലാത്ത കടകളില്‍ ഉപഭോക്താക്കളെ നിയന്ത്രിക്കുക, ചെറുവാഹനങ്ങള്‍ (ഓട്ടോ, ഗുഡ്സ്, ബൈക്ക്) ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്യുക, ലോറികളും ചെറുവാഹനങ്ങളും പടിഞ്ഞാറ്’ഭാഗത്തുനിന്ന് വലിയങ്ങാടിയിലേക്ക് പ്രവേശിക്കുക, വലിയങ്ങാടിയിലേക്കുള്ള ഇടവഴികള്‍ അടച്ചിടുക, റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് വാഹനസൗകര്യത്തിനും മറ്റും പാസ്സ് നല്‍കുക തുടങ്ങിയ തീരുമാനങ്ങളും യോഗത്തിലെടുത്തു. കൂട്ടായ്മയില്‍ വലിയങ്ങാടി സുരക്ഷിത കമ്മറ്റി രൂപീകരിച്ചു.
ആര്‍ആര്‍ടി യോഗത്തില്‍ കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി അദ്ധ്യക്ഷയായി. ടൗണ്‍ എസ്ഐ എ. ഉമേഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവന്, വ്യാപാരി, തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: