തിരുവനന്തപുരം: തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കസ്റ്റംസ് ഒത്താശയോടെ ട്രാവല്‍ ഏജന്‍സി ഉടമ ഒരു കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ടടക്കം മൂന്നു പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. സെപ്തംബര്‍ 12 ന് പ്രതികളെ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി ബിഐയുടെ കൊച്ചി ആന്റികറപ്ഷന്‍ ബ്യൂറോ തലവനോടാണ് കോടതി ആവശ്യപ്പെട്ടത്.
2018 മാര്‍ച്ചിലാണ് കേസിനാധാരമായ സംഭവം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടായിരുന്ന ആന്‍സി ഫിലിപ്പ്, കസ്റ്റംസ് ഹവില്‍ദാര്‍ ജി. റാണിമോള്, ട്രാവല്‍ ഏജന്‍സി ഉടമ ഷബീര്‍ അക്ബര്ഖാന് എന്നിവരാണ് സ്വര്‍ണ കള്ളക്കടത്ത് കേസിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: