തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയുള്ള വ്യാജവാര്‍ത്ത അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊറോണ ചികിത്സാസംവിധാനങ്ങളെക്കുറിച്ച് നിരന്തരം വസ്തുതാ വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു.
കൊറോണ മാനദണ്ഡപ്രകാരം വിവിധ വാര്‍ഡുകളിലും ഐസിയുകളിലുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം ഇന്ഫെക്ഷന് കണ്ട്രോള് ടീമിന്റെ മേല്‍നോട്ടത്തിലാണ്. അതുകൊണ്ടു തന്നെ പഴുതടച്ച സുരക്ഷ ഉറപ്പാക്കിയാണ് വാര്‍ഡുകളും മറ്റും ക്രമീകരിച്ചിട്ടുള്ളത്.
കൊറോണ മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ആരോഗ്യപ്രവര്‍ത്തകനോ രോഗിയ്ക്കോ രോഗപ്പകര്‍ച്ച ഉണ്ടായിട്ടുമില്ല. കൊറോണ നെഗറ്റീവ് ആയ രോഗികള്‍ കിടക്കുന്ന വാര്‍ഡുകളില്‍ പോലും സുരക്ഷാമാനദണ്ഡങ്ങളില്‍ അണുവിട വ്യതിചലിക്കാതെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. എല്ലാ വാര്‍ഡുകളിലും പിപിഇ കിറ്റ് ധരിക്കുന്നതിനും ഉപയോഗിച്ച ശേഷം പിപിഇ കിറ്റ് മാറ്റുന്നതിനുമുള്ള സ്ഥലം (ഡോണിംഗ് ആന്‍ഡ് ഡോഫിംഗ് ഏരിയ) നിലവില്‍ ഉണ്ട്.
നിജസ്ഥിതി മനസിലാക്കാതെയും ആശുപത്രി അധികൃതരുടെ അഭിപ്രായം ആരായാതെയുമാണ് ആശുപത്രിക്കെതിരെ വാര്‍ത്ത നല്‍കുന്നതെന്ന് സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മ്മദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: