ഉഴവൂര്‍: വിനോദ സഞ്ചാര സാദ്ധ്യതകള്‍ തേടുന്ന ഉഴവൂര്‍ നെടുപാറ ആനക്കല്ല് മല പ്രകൃതിയുടെ വരദാനമാണ്. പഞ്ചായത്തിലെ 5-ാം വാര്‍ഡില്‍ പ്പെട്ട ഈ പ്രദേശം ഉഴവൂരിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണ്.ഏകദേശം 2 ഏക്കറിന് മുകളില്‍ വിസ്തൃതമായ ഈ കന്നുംപ്രദേശവും പാറയും അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഈ പാറയുടെ മുകളില്‍ കയറിയാല്‍ ഉഴവൂര്‍, രാമപുരം, കുറിഞ്ഞികൂമ്പന്‍ എന്നി വിദൂരപ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ പോലും കാണാന്‍ സാധിക്കും.
എപ്പോഴും കാറ്റ് വീശുന്ന മലമുകളില്‍ വൈകുന്നേരം ഇരിക്കുന്നത് സുഖകരമാണ്. വിനോദ സഞ്ചാര വകുപ്പ് പ്രത്യേകം പദ്ധതി തയ്യാറാക്കിയാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും. രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്ത് ഒരു ലക്ഷം രൂപ ചെലവിട്ട് പാറയിലേയ്‌ക്ക് കയറാന്‍ ഇരുമ്പ് കൊണ്ട് നട സ്ഥാപിച്ചു. എന്നാല്‍ ഈ പ്രദേശത്തിന്റെ ഏറ്റവും മനോഹരമായ ആനക്കല്ല് മലയില്‍ കയറാന്‍ ഇപ്പോഴും സംവിധാനമില്ല. പാറയ്‌ക്ക് ചുറ്റം വൃത്തിയാക്കി സുരക്ഷാവേലിയും ശൗചാലയവും നിര്‍മ്മിച്ചാല്‍ ഇവിടെ എത്തുന്നവര്‍ക്ക് പ്രയോജനപ്പെടും. മാത്രമല്ല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ കൂടുതല്‍ ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കാനും സാധിക്കും.
കെടിഡിസി വകുപ്പ് ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനക്കല്ല് മല പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാക്കണെന്ന് പൊതുപ്രവര്‍ത്തകനായ അനില്‍ ഐ.എസ്് പറഞ്ഞു. വില്ലേജ് ടൂറിസത്തിന്റെ പുതിയ സാദ്ധ്യതകളാണ് ആനക്കല്ല് മല തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആന കല്ലായിമാറിയ ഐതീഹ്യം
ആനക്കല്ല് മലയുമായി ബന്ധപ്പെട്ട് നാട്ടുകാരില്‍ പ്രചരിക്കുന്ന ഐതീഹ്യം ഉഴവൂര്‍ ശാസ്താംകുളം ക്ഷേത്രവുമായി അടുത്തുനില്‍ക്കുന്നതാണ്. ഒരു മതില്‍ക്കെട്ടില്‍ രണ്ട് ശ്രീകോവിലാണ് ഉഴവൂര്‍ ശാസ്താംകുളം ക്ഷേത്രത്തില്‍. ഒരു ശ്രീകോവിലില്‍ അയ്യപ്പനും മറ്റൊരു ശ്രീകോവിലില്‍ ശിവപാര്‍വ്വതിയും. പിന്നലെ ഉപദേവതകളും. ഈ ക്ഷേത്രത്തിലെ ഉത്സവം വലിയ ആഘോഷമായിരുന്നു. ഒരിയ്‌ക്കല്‍ വലിയ ആഘോഷമായി ആറാട്ട് എതിലേല്‍പ്പ് നടക്കുമ്പോള്‍ ആന ഇടഞ്ഞോടി. ഇടഞ്ഞോടിയ ആന കല്ലായിമാറിയെന്നാണ് ഐതീഹ്യം. അതിനെ പിന്നീട് ആനക്കല്ല് മല എന്ന് വിളിച്ചുപോന്നു. പിന്നീട് ഒരിയ്‌ക്കല്‍ പോലും ശാസ്താംകുളം ക്ഷേത്രത്തിലെ ആറാട്ടിന് ആനയെ എഴുന്നെള്ളിച്ചിട്ടേയില്ല. ഒരു ആന നില്‍ക്കുന്നത് പോലെയാണ് പാറയുടെ രൂപം എന്നത്തും വിസ്മയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: