കോഴിക്കോട്: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ പി.വി. വിക്രമിന് ശ്രദ്ധാഞ്ജലി. കാര്‍ഗില്‍ വിജയത്തിന്റെ 21-ാം വാര്‍ഷികദിനത്തില്‍ കോഴിക്കോട് മാനാരിയിലെ വീട്ടുവളപ്പിലെ വിക്രമിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു. അച്ഛന് ലഫ്റ്റന്റ് കേണല്‍ പി.കെ.പി.വി. പണിക്കരും അമ്മ കല്യാണി പണിക്കരും ചേര്‍ന്ന് ആദ്യം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അച്ഛന് വിക്രമിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.
ബിജെപി പ്രവര്‍ത്തകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. മനോഹരന്, സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന് എന്നിവര്‍ സ്മൃതി കുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ലാ സെല്‍ കോ- ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി, പി.കെ. അജിത്കുമാര്‍, വിനീഷ് നെല്ലിക്കോട്, ഹരിപ്രസാദ് രാജ, പി.വി. രവിരാജ്, കെ. അനില്‍ കുമാര്‍, ശ്രീഷന്‍, രതീഷ് പാവേരി, പ്രമോദ് തിരുവണ്ണൂര്‍, രതീഷ്, ദീപക്, വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് ജയപ്രകാശ്, പി. ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിലെ മുഴുവന്‍ അംഗങ്ങളുടെയും വീടുകളില്‍ ക്യാപ്റ്റന്‍ വിക്രമിനെ അനുസ്മരിച്ചു. കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് വിക്രമിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വേലായുധന് കളരിക്കലും കുടുംബവും ഉള്‍പ്പെടെ അനുസ്മരണത്തില്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാലാണ് എല്ലാവര്‍ഷവും നടക്കുന്ന രീതിയിലുള്ള അനുസ്മരണ പരിപാടികള്‍ ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: