കന്യാകുമാരി: കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രസിഡന്റായി എ. ബാലകൃഷ്ണന് ചുമതലയേറ്റു. കാല് നൂറ്റാണ്ട് സംഘടനയെ നയിച്ച പി. പരമേശ്വരന്റെ പിന്‍ഗാമിയായിട്ടാണ് ബാലകൃഷ്ണന് ചുതല ഏറ്റെടുത്തത്. സ്വാമി വിവേകാനന്ദന്റെ ആദര്‍ശങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട സേവന സംഘടനയുടെ ആറാമത്തെ പ്രസിഡന്റാണ്.
ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ച ശേഷം ബാലകൃഷ്ണന് കേന്ദ്രം സ്ഥാപകനായ ഏകനാഥ് റാണഡെയുമായി ബന്ധപ്പെട്ടു, 1973 ലെ ആദ്യ ബാച്ചില്‍ പൂര്‍ണ്ണ സമയപ്രവര്‍ത്തകനായി പരിശീലനം നേടുകയും ചെയ്തു. പരിശീലനത്തിനുശേഷം വടക്കുകിഴക്കന്‍ മേഖലയില്‍ മേഖലാ സംഘാടകനായി നിയമിച്ചു. 1981 മുതല്‍ 2001 വരെ ജനറല്‍ സെക്രട്ടറിയായി ചുമതല വഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിവേകാനന്ദ കേന്ദ്രം 1979 ല്‍ അരുണാചല്‍ പ്രദേശില്‍ വിവേകാനന്ദ കേന്ദ്ര വിദ്യാലയം ആരംഭിച്ചത്.
2001 മുതല്‍ വൈസ് പ്രസിഡന്റായി ചുമതല വഹിക്കുകയായിരുന്നു.പ്രൊഫ ടിഎംപി മഹാദേവന് (1972-76), പ്രൊഫ. കമല്‍ നയന്‍ വാസ്വാനി (1976-78), ഏകനാഥ് റാണഡെ (1978-82), ഡി ലക്ഷ്മി കുമാരി (1982-1995), പി പരമേശ്വരന്(1995-2020) എന്നിവരാണ് കേന്ദ്രത്തില്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: