ന്യൂദല്‍ഹി: കാര്‍ഗില്‍ വിജയദിനത്തല് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന് 20 ലക്ഷം രൂപ കൈമാറി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രഥമ വനിത സവിത കോവിന്ദും ചടങ്ങില്‍ പങ്കെടുത്തു. കാര്‍ഗില്‍ യുദ്ധത്തില്‍ വിജയത്തിനായി പോരാടി വീരമൃത്യു വരിച്ച ധീര സൈനികര്‍ക്കുള്ള ആദര സൂചകമായാണ് സംഭാവനയെന്ന് രാഷ്ട്രപതി ഭവന് ട്വിറ്ററില്‍ കുറിച്ചു.
രാഷ്ട്രപതി ഭവനിലെ ചിലവുകള്‍ വെട്ടിക്കുറച്ച് സമാഹരിച്ച തുകയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന് കൈമാറിയത്. ഔദ്യോഗിക വസതിയുടെ ചെലവുകള്‍ ചുരുക്കാനും, ലഭിക്കുന്ന തുക രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും രാഷ്ട്രപതി നിര്‍ദേശിച്ചിരുന്നു.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ തുക ഏറ്റുവാങ്ങി. പ്രഥമ പൗരന്റെ സംഭാവനാ തുക ശസ്ത്രക്രിയക്കിടെ അണുബാധയുണ്ടാകാതെ തടയുന്ന അത്യാധുനിക പിഎപിആര്‍ യൂണിറ്റുകള്‍ വാങ്ങാന്‍ ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: