മയ്യഴി: പുതുച്ചേരി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചു. കതിര്‍ഗ്രാമം മണ്ഡലത്തില്‍ നിന്നുള്ള എന്‍ആര്‍ കോണ്‍ഗ്രസിലെ എന്‍.എസ്.ജെ. ജയബാലിനാണ് വൈറസ് ബാധിച്ചത്. നാല് ദിവസമായി നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിരുന്നു.
ഇന്നലെ രാത്രിയാണ് സ്രവപരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. നിയമസഭാ ഹാള്‍ അടച്ച് അണുവിമുക്തമാക്കി. സമ്പര്‍ക്കമുണ്ടായ മുഖ്യമന്ത്രിയടക്കം മുഴുവന്‍ എംഎല്‍എമാരും നിയമസഭ ജീവനക്കാരും ക്വാറന്റൈനില്‍ പോകേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: