ന്യൂദല്‍ഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ഉന്നത് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് അഭിയാന്റെ ദേശീയ ഏകോപന സ്ഥാപനമായ ദല്‍ഹി ഐ.ഐ.ടിയും കേന്ദ്ര ഗിരിവര്‍ഗ മന്ത്രാലയത്തിനു കീഴിലുള്ള ട്രൈഫെഡും കരാറില്‍ ഒപ്പുവെച്ചു.ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയുടെ വികസനത്തെപ്പറ്റി ബോധവല്‍ക്കരണം നടത്തുന്ന, ‘വിജ്ഞാന ഭാരതി ‘ ശാസ്ത്ര പ്രസ്ഥാനത്തിന്റെ വൈദഗ്ധ്യവും അനുഭവജ്ഞാനവും ഐഐടി ഡല്‍ഹി-ട്രൈഫെഡ് പങ്കാളിത്തത്തിന് ലഭിക്കും.
ട്രൈഫെഡ്, ഐ.ഐ.റ്റി ഡല്‍ഹി, വിജ്ഞാന ഭാരതി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ആണ് കരാറില്‍ ഒപ്പുവച്ചത്.
ഇത് പ്രകാരം ട്രൈഫെഡിന്റെ വന്‍ ധന് പദ്ധതിയുടെ ഭാഗമായ ഗിരിവര്‍ഗ്ഗ സംരംഭകര്‍ക്ക്, ഉന്നത് ഭാരത് അഭിയാന്റെ കീഴിലുള്ള 2600 ലധികം അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സേവനം ലഭ്യമാകും. ചെറുകിട വനവിഭവങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് പുതിയ സംസ്കരണ വിദ്യകള്‍, നൂതന ഉത്പന്ന ആശയങ്ങള്‍, ഡിജിറ്റല്‍ വിദ്യയുടെ സാധ്യതകള്‍, മറ്റു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ലഭ്യമാക്കും. ഗിരിവര്‍ഗ്ഗ ജനതയുടെ സുസ്ഥിര ജീവനോപാധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദഗ്ധ സേവനം ലഭിക്കുന്നതിന് ഈ കരാര്‍ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: