തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ബിഎംഎസ് യൂണിറ്റുകള്‍ സ്ഥാപനദിനം ആഘോഷിച്ചു. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു എല്ലായിടങ്ങളിലും ദിനാചരണങ്ങള്‍ നടന്നത്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മേഖലയില്‍ കെഎസ്ആര്‍ടിസി കെഎസ്ഇബി ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ എന്നിവ ഉള്‍പ്പെടെ 65 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ സന്ദേശം നല്കി. മേഖല സെക്രട്ടറി എന്‍.വി. അജയ് ഘോഷ് വൈസ് പ്രസിഡന്റ് ശിവദാസ് പളളിപാട്ട്, ടൗണ്‍ സെക്രട്ടറി മുരളി കല്ലിക്കാട്ട് എന്നിവര്‍ വിവിധ യൂണിറ്റുകളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
അന്തിക്കാട്: ബിഎംഎസ് മണലൂര്ബ കാഞ്ഞാണി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബിഎംഎസ് സ്ഥാപന ദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി സി.ഡി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കാഞ്ഞാണി യൂണിറ്റ് സെക്രട്ടറി സിനോഷ് പൂക്കാട്ടില്‍ പതാക ഉയര്‍ത്തി. സുധീര്‍ പൊറ്റെക്കാട്ട്, കെ.ആര്. സുരേഷ്, എന്‍.സി. സുജീഷ്, കെ.എം. മഹേഷ് സംസാരിച്ചു. പി.ആര്. വിശ്വരാജ്, കെ.എ. അജിത്ത്, കെ.എം. ജിജിത്ത്, പി.വി. മോഹനന് നേതൃത്വം നല്കി.
കുന്നംകുളം: ബിഎംഎസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മേഖലയിലെ വിവിധ യൂണിറ്റുകളില്‍ ബിഎംഎസ് മേഖല ഭാരവാഹികളായ എസ്. പ്രമരാജ്, കെ.കെ. തിലകന്, ബിജു കവിലക്കാട്, എം.സി. ബാബു, കെ.എസ്. ശതീരന്, മണി മങ്ങാട്, മണി എന്നിവര്‍ പതാക ഉയര്‍ത്തി.
ചാലക്കുടി: പൂലാനി മലബാര്‍ ബ്രൂവറീസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ബെന്നി റപ്പായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പ്രജേഷ് പ്രകാശന്, ആര്.ഡി. ഡിജോ, ടി.പി. അയ്യപ്പന്, തുടങ്ങിയവര്‍ സംസാരിച്ചു. ചാലക്കുടി മേഖലയില്‍ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി ദത്തോപന്ത് ഡേഗ്ഡിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: