ന്യൂദല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിനവും രാജ്യത്തെ കൊറോണ രോഗമുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,602 പേരാണ് രോഗമുക്തരായത്. ഇതുവരെയുള്ള ദിനങ്ങളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം എട്ടു ലക്ഷത്തിലധികമായി.
ഇതുവരെ രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവരുടെ എണ്ണം 8,17,208 ആയി ഉയര്‍ന്നു. അതായത് രോഗം ബാധിച്ചതിന്റെ 63.45 ശതമാനം. കൂടുതല്‍ ഫലപ്രദമായ നിയന്ത്രണം, ദ്രുതഗതിയിലുള്ള പരിശോധന, കാര്യക്ഷമമായ ചികിത്സ എന്നിവ ഉറപ്പാക്കുന്നതുമൂലം സ്ഥിരമായി രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
നിലവില്‍ 4,40,135 പേര് കൊറോണ ചികിത്സയിലുണ്ട്. ചികിത്സയില്‍ തുടരുന്നവരുടെയും രോഗ മുക്തരായവരുടെയും എണ്ണത്തില്‍ 3,77,073 അന്തരമുണ്ട്. 2.38 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: