റാഞ്ചി: വൈറസ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഝാര്‍ഖണ്ഡില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തി. പിഴയോടൊപ്പം ലോക്ഡൗണ്‍ നിര്‍ദേശങ്ങളുടെ ലംഘനത്തിന് രണ്ട് വര്‍ഷം തടവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഓര്‍ഡിനന്‍സ് (ഐഡിഒ) 2020 എന്ന പേരില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെയാണ് പുതിയ നീക്കം. രോഗികള്‍ വര്‍ധിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ക്ക് ക്ഷാമമാണ്. ഇതേ തുടര്‍ന്ന് സ്വാകര്യ ആശുപത്രികളും മറ്റ് കെട്ടിടങ്ങളും ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
സംസ്ഥാനത്തിതുവരെ 6,485 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,397 പേര് നിലവില്‍ ചികിത്സയിലുണ്ട്. ആകെ മരണം 64. രോഗമുക്തി നേടിയവര്‍ 3,024.
പ്രതികരിക്കാൻ ഇവിടെ എഴുതുക: