തിരുവനന്തപുരം: അടുത്തകാലത്ത് നടന്ന സ്വര്‍ണ്ണക്കടത്തുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകളെക്കുറിച്ച അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ സൂചന ലഭിച്ചു. കേരളത്തിലെ കള്ളക്കടത്ത്, കുഴല്‍പ്പണം ഇടപാടുകളുടെ പ്രധാന കണ്ണികളായി പ്രധാനമായും ‘നാല് മാഡ’ങ്ങള് പ്രവര്‍ത്തിച്ചിരുന്നു. സ്വപ്ന സുരേഷിനു പുറമെ പാല സ്വദേശിനി ചെന്നൈയില്‍ താമസിക്കുന്ന സിനിമാ നിര്‍മ്മാതാവ്, ദുബായില്‍ സലൂണ്‍ നടത്തുന്ന സെറീന, തിരുവനന്തപുരത്തെ അഭിഭാഷക കുടുംബത്തിലെ പ്രമുഖ അംഗം എന്നിവര്‍ കള്ളക്കടത്തുമായി വ്യത്യസ്ഥ രീതിയില്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെല്ലാം മുകളിലുള്ള ‘പ്രധാന മാഡം’ ആരെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായിട്ടുണ്ട്.
അടൂര്‍ സ്വദേശിയായ സൂപ്പര്‍ മാഡത്തിന് വേണ്ടിയാണ് താന്‍ പണം പിരിച്ചതെന്ന് പിടിയിലായ കെ ടി റമീസ് മൊഴി നല്‍കിയിട്ടുണ്ട്. ഇടപാടുകാരില്‍നിന്ന് പണം പിരിക്കുന്നതും ഹവാല വഴി ദുബായിയിലേയക്ക് കൈമാറുന്നതും മാഡം ആണ്. പിടിക്കപ്പെട്ട സ്വര്‍ണ്ണക്കടത്ത് ഒറ്റിയത് ‘മാഡം’ ആണെന്ന വിശ്വാസത്തിലാണ് സരിത്തും സംഘവും. യുഎഇ കോണ്‍സിലേറ്റിന്റെ സഹായത്തോടെ ഫൈസല്‍ ഫരീദുമായി നേരിട്ട് ഇടപാടു നടത്തുന്നത് ‘മാഡം’ ഇഷ്ടപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പിന്തുണ ഉപയോഗിച്ച് സ്വപ്ന സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുക്കുന്നു എന്ന തോന്നലും അവര്‍ക്കുണ്ടായി.
സിനിമാ മേഖലയും അധോലാകവുമായി ഇണക്കുന്ന കണ്ണിയും കാണാമറയത്തുള്ള മാഡം ആണ്. നടന് ദിലീപ് ഉള്‍പ്പെട്ട നടി ആക്രമിക്കപ്പെട്ട കേസിലും ഇതേ ‘മാഡ’ത്തിന്റെ ഇടപെടല്‍ ചര്‍ച്ചയായിരുന്നു. മാഡം പറഞ്ഞിട്ടാണ് താന്‍ ഇതെല്ലാം ചെയ്തതെന്ന് ഒന്നാംപ്രതി പള്‍സര്‍ സുനി അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കാറിനുള്ളില്‍ വെച്ച് പ്രതി ഫോണില്‍ മാഡം എന്ന് വിളിച്ച് ആരോടോ സംസാരിച്ചതായി ഇരയും മൊഴി നല്കി. എന്നാല്‍ മാഡം ആരാണെന്ന് അന്വേഷിക്കാന്‍ അന്വേഷണസംഘം മെനക്കെട്ടില്ല. ദിലീപിലേക്കും പള്‍സര്‍ സുനിയിലേക്കും ഒതുങ്ങിയപ്പോള്‍ മാഡം രക്ഷപ്പെട്ടു. മാഡത്തിന് രക്ഷപ്പെടാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിരുന്നോ എന്നതുള്‍പ്പെടെ വിശദമായ അന്വേഷണമാണ് നടക്കുന്നത്.
വയനലിസ്റ്റ് ബാലാഭാസക്കറിന്റെ മരണത്തിനു പിന്നിലും സ്വര്‍ണ്ണക്കടത്ത് സംഘം എന്ന സംശയം ഉയര്‍ന്നിരുന്നു.ബാലാഭാസക്കറിന്റെ കാര്‍ അപകടത്തില്‍ പെട്ടതിന് ദൃക്സാക്ഷിയായിരുന്ന കലാഭവന്‍ സോബി ജോര്‍ജ്ജ് , സംഭവസ്ഥലത്ത് ഒരു സ്ത്രീയുണ്ടായിരുന്നതായി പോലീസിനോടു പറഞ്ഞിരുന്നു. അതിന്റെ പേരില്‍ തനിക്കെതിരെ വധ ഭീഷണി വന്നിരുന്നതായും മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ട് റമീസ് മൂന്നു തവണ വന്നു കണ്ടിരുന്നതായും സോബി വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിലായ പ്രമുഖ നടിയുടെ ആദ്യ തമിഴ് സിനിമ നിര്‍മ്മിച്ചത് പാലാക്കാരിയായ യുവതിയാണ്. കോടികള്‍ ചെലവഴിച്ച് ദക്ഷിണാഫ്രിക്കയിലും മലേഷ്യയിലും ചിത്രീകരണം നടത്തിയ സിനിമയുടെ മറവില്‍ വന്‍കള്ളക്കടത്ത് നടന്നതായി കണ്ടെത്തിയിരുന്നു. യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗള്‍ഫിലെ ഡാന്‍സ് ബാര്‍ ഉടമയെ സിബിഐ അറസ്റ്റും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: