തൃശൂര്‍: സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിക്കുന്നവരുടെ എണ്ണം പെരുകുന്നത് ജില്ലയില്‍ ആശങ്ക കൂട്ടുന്നു. ഇന്നലെ 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 33 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. 33 പേര് മാത്രമാണ് രോഗമുക്തരായത്. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 15 പേര്‍ക്ക് രോഗം ബാധിച്ചു. കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരായ പൊയ്യ സ്വദേശിനി (29), അന്നമനട സ്വദേശിനി (36), ഇരിങ്ങാലക്കുട ഗവ. ആശുപത്രി കാന്റീനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വേളൂക്കര സ്വദേശി (25), ഗാന്ധിഗ്രാം സ്വദേശി (24), മറ്റൊരു സമ്പര്‍ക്കപട്ടികയില്‍പ്പെട്ട ആരോഗ്യ വകുപ്പിലെ ആരോഗ്യ പ്രവര്ത്തകന് (55) എന്നിവരാണ് രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍. ഇതില്‍ ഒരാള്‍ക്ക് കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നും 3 പേര്‍ക്ക് കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്നുമാണ് രോഗം പകര്‍ന്നത്. കൊറോണ മൂലം മരിച്ച വ്യക്തിയില്‍ നിന്ന് 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 941 ആയി. രോഗമുക്തരായവരുടെ എണ്ണം 584. രോഗം സ്ഥിരീകരിച്ച 338 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 13 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: