പത്തനാപുരം: പ്രായം കൊണ്ട് ചരിത്രത്തില്‍ ഇടംനേടിയ മലയാളക്കരയുടെ മുതുമുത്തച്ഛന് ഇനി ഓര്‍മ്മ. 119 വയസ് പിന്നിട്ട പട്ടാഴിക്കാരുടെ സ്വന്തം കേശവനാശാന്‍ നാട് വിടചൊല്ലി. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കേശവന് നായര്‍ തീരെ അവശനിലയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് മരണം സംഭവിച്ചത്.
ഒരു ഗ്രാമം മുഴുവന്‍ എഴുത്താശാനായി നെഞ്ചിലേറ്റിയ കേശവന് നായരുടെ ജീവിതം പുതുതലമുറയ്ക്കും ഒരു പാഠപുസ്തകമാണ്. 119 എന്ന മാന്ത്രിക സംഖ്യയിലെത്തി നിന്ന കേശവന് നായരെ കാണാന്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് എത്തിയിരുന്നത്. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഈ മുത്തച്ഛന്റെ പ്രായത്തെ പറ്റിയുളള കൗതുകം നിറഞ്ഞ വാര്‍ത്തകള്‍ നിറഞ്ഞു നിന്നു. സമൂഹമാധ്യമങ്ങളിലും താരമായിരുന്നു പട്ടാഴിക്കാരുടെ സ്വന്തം അപ്പൂപ്പന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: