മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും ജനറല്‍ സെക്രട്ടറി ജയ് ഷായ്ക്കും തല്ക്കാലം തല്‍സ്ഥാനങ്ങളില്‍ 6തുടരാം. ഇവരുടെ കാലാവാധി നീട്ടുന്നതിന് ബിസിസിഐ ഭരണഘടനയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു.
ചീഫ് ജ്സ്റ്റിസ് എസ്.എ. ബോബ്ഡേയും എല്‍, നാഗേശ്വര റാവും ഉള്‍പ്പെട്ട സുപ്രീംകോടതി ബഞ്ചാണ് ഇവരുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.
ഭാരവാഹികള്‍ ആറുവര്‍ഷം കാലാവധി കഴിഞ്ഞാല്‍ നിര്‍ബന്ധമായം മൂന്ന് വര്‍ഷം മാറി നില്‍ക്കണമെന്ന് (കൂളിങ് ഓഫ് പീരിഡ്) വ്യവസ്ഥ നീക്കണമെന്നാണ് ബിസിസിഐ നല്കിയ ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി നിയമിച്ചിരുന്ന ലോധ കമ്മീഷനാണ് ഈ വ്യവ്സഥ ബിസിസിഐ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഈ വ്യവസ്ഥ പ്രകാരം സംസ്ഥാന അസോസിയേഷനിലോ ബോര്‍ഡിലോ ആറു വര്‍ഷം ഭാരവാഹിയായി സേവനം അനുഷ്ഠിച്ചവര്‍ നിര്‍ബന്ധമായും മൂന്ന് വര്‍ഷം മാറി നില്‍ക്കണം.
ഈ വ്യവസ്ഥ അനുസരിച്ച് സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും ഏറെ കാലം തുടരാനാകില്ല. 2019 ലാണ് ഇരുവരും ബിസിസിഐ ഭാരവാഹികളായത്. ഗാംഗുലി നേരത്തെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ അസോസിയേഷനിലും ഭാരവാഹിയായിരുന്നു. ഇത അനുസരിച്ച് ജയ് ഷായുടെ കാലാവധി മെയ് ഏഴിന് അവസാനിച്ചു. ഗാംഗുലിയുടെ കാലാവധി ഈ മാസം 27 ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: