ന്യൂദല്‍ഹി : കൊറോണ വൈറസ് രോഗമുക്തി നിരക്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉയരുമ്പോള്‍ കേരളത്തില്‍ താഴേയ്ക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രോഗമുക്തി നിരക്ക് 63 ശതമാനമായി രാജ്യത്തെ കൊറോണ രോഗമുക്തി ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്ത് ഒരു ദിവസത്തിനിടെ 28,472 രോഗികളാണ് കൊറോണ രോഗമുക്തി നേടിയത്. എന്നാല്‍ രോഗമുക്തി നിരക്ക് കൂടുതലുള്ള സംസ്ഥാനവത്തിന്റെ അടുത്തുപോലും കേരളത്തിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. രോഗം പ്രതിരോധത്തില്‍ കേരളമാണ മികച്ച മാതൃകയെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനകള്‍ ഇറക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിച്ചിരിക്കുന്നത്.
ദല്‍ഹിയാണ് രോഗമുക്തിയില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്. 84.83 ശതമാനമാണ് തലസ്ഥാനത്തെ രോഗമുക്തി നിരക്ക്. 84.31 ശതമാനവുമായി ലഡാക്കാണ് രണ്ടാം സ്ഥാനത്ത്. 78.37 ശതമാനവുമായി തെലങ്കാനയാണ് മൂന്നാമത്. ഇതിലെങ്ങും കേരളത്തിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുമില്ല. ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും രോഗമുക്തി നിരക്കില്‍ വര്ധിച്ചിച്ചുവരുന്നുണ്ട്. അപ്പോഴാണ് കേരളം പിന്നാക്കം പോകുന്നത്.
അതേസമയം അയല്‍സംസ്ഥാനമായ തമിഴ്നാട് 70.12 ശതമാനവുമായി രോഗമുക്തി നേടുന്ന സംസ്ഥാനങ്ങള്‍ക്ക് ഇടയില്‍ പത്താം സ്ഥാനത്തുണ്ട്. രോഗമുക്തരാകുന്ന രോഗികളുടെ എണ്ണം കേരളത്തില്‍ കുറവാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകളും.
സംസ്ഥാനത്തെ പല കൊവിഡ് കേന്ദ്രങ്ങളിലും ഇരുപത് ദിവസത്തിലേറെയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ രോഗികള്‍ക്ക് കഴിയേണ്ടി വരുന്നത്. അതിന് പരിഹാരം കാണാതെയാണ് കൊറോണ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ആന്റിജെന്‍ പരിശോധന മാത്രം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: