പാലക്കാട്: കര്‍ക്കടകവാവ് ദിനത്തില്‍ പിതൃസ്മരണയില്‍ വീടുകളില്‍ ബലിയര്‍പ്പിച്ച് വിശ്വാസികള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലയിലെ പുണ്യസ്നാന ഘട്ടങ്ങളിലൊന്നും ബലിതര്‍പ്പണം നടന്നില്ല. കാര്മികരൊന്നും ഇല്ലാതെ തന്നെ ഭൂരിഭാഗം ആളുകളും വീടുകളില്‍ ബലിതര്‍പ്പണം നടത്തിയപ്പോള്‍ മറ്റുചിലര്‍ ഓണ്‍ലൈന്‍ കാര്‍മികത്വം സ്വീകരിച്ചായിരുന്നു ബലിയര്‍പ്പിച്ചത്.
എല്ലാവര്‍ഷവും പിതൃതര്‍പ്പണത്തിന് എത്തിയിരുന്ന തീര്‍ത്ഥഘട്ടങ്ങളും ഇക്കുറി വിജനമായി. കാശിയില്‍ പാതി കല്‍പ്പാത്തിയില്‍ പാതി എന്നറിയപ്പെടുന്ന കല്‍പ്പാത്തിയില്‍ ചുരുക്കം ചിലരാണ് ബലിയിടാനെത്തിയത്. യാക്കര വിശ്വേശ്വര ക്ഷേത്രം, എലപ്പുള്ളി തേനാരി, ആനിക്കോട് അഞ്ചുമൂര്‍ത്തി, ലക്കിടി ഭാരതപ്പുഴയോരം, ഷൊര്‍ണൂര്‍ ശാന്തിതീരം, ചെര്‍പ്പുളശ്ശേരി കാറല്മണ്ണക്കടുത്ത് തൂത പുഴയോരം തുടങ്ങി പ്രധാന തീര്ത്ഥഘട്ടങ്ങളിലൊന്നും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നില്ല.
1921ലെ മാപ്പിള ലഹളയില്‍ മൃഗീയമായി കൊലചെയ്യപ്പെട്ട തൂവൂരിലെ ഹൈന്ദവരുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതിനും ബലിയര്‍പ്പണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: